Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് മോശം സന്ദേശമയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൻറെ പേരിൽ സൈബൽ ആക്രമണമുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ രണ്ട് കേസുകളാണ് ഇന്നലെ എടുത്തിരുന്നത്. മേയറുടെ ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശമയച്ചയാൾക്കെതിരെയാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.

അതേസമയം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *