Your Image Description Your Image Description
Your Image Alt Text

കൊച്ചി : ഇന്ത്യയിലെ പ്രമുഖ അണുനാശിനി ബ്രാൻഡായ ലൈസോൾ വിപുലമായ ടെസ്റ്റിംഗ് ചാലഞ്ച് ആരംഭിച്ചു. ലൈസോളിനെക്കാൾ മികച്ച രീതിയിൽ അണുക്കളെ നശിപ്പിക്കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാകാൻ മറ്റ് ഫിനൈൽ ബ്രാൻഡുകളെ നാമനിർദ്ദേശം ചെയ്യാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതാണ് ടെസ്റ്റ് വാട്ട് യൂ ട്രസ്റ്റ് എന്ന ചലഞ്ച്.

പങ്കെടുക്കുന്നവർ നാമനിർദ്ദേശം ചെയ്യുന്ന ഏറ്റവും മികച്ച 10 ഫിനൈലുകൾ പരിശോധനയ്ക്ക് വിധേയമാക്കി ഇതിന്റെ അന്തിമ ഫലം ഒരു സ്വതന്ത്ര ഐഎസ്ഓ സർട്ടിഫൈഡ് ലാബ് പ്രസിദ്ധീകരിക്കുന്നതാണ്. പങ്കെടുക്കുന്നവർക്ക് ഓരോ സബ്മിഷനും ഉറപ്പായ സമ്മാനങ്ങൾക്കു പുറമെ ഐപാഡുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയുൾപ്പെടെ പ്രതിവാര ബമ്പർ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്.

ഫിനൈൽ ബ്രാൻഡുകളുടെ പോരായ്മകൾ ചൂണ്ടികാട്ടുന്ന കാംപെയിനിന്റെ മുഖമായി ജനപ്രിയ നടൻ വിജയ് വർമ്മയെ് ബ്രാൻഡ് തിരഞ്ഞെടുത്തു. ചലഞ്ചിൽ പങ്കെടുക്കാനും ഫിനൈലുകൾ നോമിനേറ്റ് ചെയ്യാനും ആഗ്രഹിക്കുന്നവർ് lizoltestwhatyoutrust.com-ൽ ലോഗിൻ ചെയ്‌തോ 9999333499 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയോ പങ്കെടുക്കാം. നോമിനേഷനുകൾ 2024 മാർച്ച് 30 മുതൽ 2024 മെയ് 31 വരെ നൽകാം, ടെസ്റ്റുകൾ പൂർത്തിയാകുമ്പോൾ കാംപെയിൻ അംബാസഡർ വിജയ് വർമ്മ റിസൽട്ടുകൾ പ്രഖ്യാപിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *