Your Image Description Your Image Description
Your Image Alt Text

കോഴിക്കോട് : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി ) കോർ കമ്മിറ്റി അംഗങ്ങളായ എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, സുധാ മേനോൻ, രാധാ സജീവ്, മുഹമ്മദ് റിസ്വാൻ, ഷീബ പികെ, ബിന്ദു സരസ്വതി എന്നിവർ വർധിച്ചു വരുന്ന വേനൽ ചൂടിനെ തരണം ചെയ്യാൻ ചില നിർദ്ദേശങ്ങൾ പങ്കുവെച്ചു. പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നവരും പുറത്തിറങ്ങി കളിക്കുന്ന കുട്ടികളും, വയോധികരും ഒരുപാട് കരുതലുകൾ എടുക്കണമെന്ന് യോഗത്തിൽ അംഗങ്ങൾ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരും കൂലി പണി ചെയ്യുന്നവരും സമയം ക്രമീകരണം ചെയ്ത് രാവിലെയും വൈകുന്നേരവും ആക്കണമെന്നും ശരീരം തണുപ്പിക്കാൻ ഉതകുന്ന വിവിധ പാനീയങ്ങൾ കുടിക്കണമെന്നും എൻ സി ഡി സി ഇവാലുവേറ്റർ സുധ മേനോൻ പറഞ്ഞു.

വഴി യാത്രക്കാർക്കും വഴിയോരങ്ങളിൽ കഴിയുന്നവർക്കും കുടിവെള്ളം വിവിധ സ്ഥലങ്ങളിൽ ഒരുക്കണമെന്ന് എൻസിഡിസി റീജിണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ്‌ റിസ്വാൻ പറഞ്ഞു. ചുറ്റുമുള്ള പക്ഷികൾക്കും മൃഗങ്ങൾക്കും വീടിന് പരിസരത്തും വെള്ളം നൽകണമെന്ന് കമ്മിറ്റി അധ്യക്ഷയും എൻ സി ഡി സി ഇവാലുവേറ്ററുമായ ബിന്ദു എസ് അഭിപ്രായപ്പെട്ടു . വേനൽ ചൂടിൽ നിന്ന് സ്വയം രക്ഷ നേടാൻ ശ്രമിക്കുമ്പോഴും ഓരോരുത്തർക്കും കഴിയും വിധം ചുറ്റുമുള്ളവർക്ക് വേനലിനെ ചെറുത്ത് നിൽക്കാൻ സഹായകമായ കുട, വെള്ളകുപ്പികൾ എന്നിവ കൊടുത്ത് സഹായിക്കണമെന്ന് എൻ സി ഡി സി ഫാക്കൾട്ടി ഷക്കീല വഹാബ് പറഞ്ഞു. .
ശ്രദ്ധേയമായി, നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (NCDC) ഇന്ത്യയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്. https://ncdconline.org/ എന്നത് എൻസിഡിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *