Your Image Description Your Image Description
Your Image Alt Text

ഇന്ന് ലോക തൊഴിലാളി വർഗത്തിന്റെ അഭിമാന ദിനം. 1890 മുതലാണ് ലോക തൊഴിലാളി ദിനമായി മേയ് ഒന്ന് ആചരിക്കപ്പെട്ടു തുടങ്ങിയത്. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനം. തൊഴിലാളികൾ കൊടിയ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്ന അക്കാലത്ത് എട്ടു മണിക്കൂർ ജോലി സമയം ആവശ്യപ്പെട്ടു സമരം ചെയ്‌തവർക്ക് നേരെ പൊലീസ് ക്രൂരമായി വെടിവച്ചു. ഒരുപാടുപേർക്കു ജീവൻ നഷ്ടമായി.

ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും മറ്റും നിയമസഭാംഗങ്ങളും സാമൂഹിക പ്രവർത്തകരും തൊഴിൽ നീതിക്കുവേണ്ടി ശബ്‌ദമുയർത്തി. അങ്ങനെ സംഘടനാവകാശത്തിനും ജോലിസമയം എട്ടു മണിക്കൂറാക്കുന്നതിനും നിയമം വന്നു. രാത്രിയിൽ സ്‌ത്രീകൾ ജോലി ചെയ്യേണ്ടെന്നും തീരുമാനമായി.

1889ൽ പാരിസിൽ കൂടിയ രാജ്യാന്തര സോഷ്യലിസ്‌റ്റ് കോൺഗ്രസാണ് മേയ് ഒന്ന് ലോക തൊഴിലാളിദിനമായി ആചരിക്കണമെന്നും അന്ന് അവധിയായിരിക്കണമെന്നും നിർദേശിച്ചത്.

1894 മുതൽ അമേരിക്കയിലും കാനഡയിലും സെപ്‌റ്റംബർ മാസത്തെ ആദ്യ തിങ്കളാഴ്‌ചയാണ് ദേശീയ തൊഴിലാളിദിനമായി ആചരിക്കുന്നത്. ഇന്ന് ലോകത്തിലെ എൺപതിലേറെ രാജ്യങ്ങളിൽ മേയ് ദിനം അവധിയാണ്. മേയ് ദിന റാലികളും മറ്റു പരിപാടികളും ലോകമെങ്ങും നടത്തുന്നു.

1875-ലാണ് ഇന്ത്യയിൽ ഒരു ഫാക്‌ടറി കമ്മിഷൻ വന്നത്. പിന്നീട് ഇന്ത്യയിൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആരംഭിക്കുകയും സഖാവ് ശിങ്കാരവേലർ തൊഴിലാളി ദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1923-ൽ തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിലാണ് രാജ്യത്ത് ആദ്യമായി മെയ് ദിനം ആഘോഷിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *