Your Image Description Your Image Description

അങ്ങനെ കർണാടകയിലെ ജെ ഡി എസും ബിജെപിയും സമ്മതിച്ചു കേരളത്തിൽ ഒരു മന്ത്രിയും ഒരു എം എൽ എയുമുണ്ടെന്ന് . ഇവിടെ എന്തൊക്കെ പുകിലായിരുന്നു ? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, ബോംബ്, അമ്പും വില്ലും…… ഒടുവില്‍ പവനാഴി ശവമായി”. മാത്യു ടി തോമസിന്റെയും കൃഷ്ണൻകുട്ടിയുടെയും തനി നിറം പുറത്തായി .

കാര്യമെന്താണെന്ന് മനസ്സിലായില്ല അല്ലേ ? എങ്കിൽ കേട്ടോളു , ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​റി​ൽ കേ​ര​ള​ത്തി​ലെ ജെ​ഡി​എ​സ് നേ​താ​ക്ക​ളായ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും ജെ​ഡി​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മാ​ത്യു ടി. ​തോ​മ​സി​ന്‍റെ​യും വർണ ശബളമായ ചി​ത്ര​ങ്ങ​ളാ​ണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബം​ഗ​ളൂ​രു റൂ​റ​ലി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൻ ഡോ. ​മ​ഞ്ജു​നാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്നു​വെ​ന്ന പോ​സ്റ്റ​റി​ലാ​ണ് ഇവിടുത്തെ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ന്മാരായ ഈ കേമന്മാരുടെ ചി​ത്ര​ങ്ങ​ളു​ള്ള​ത്.

കഴിഞ്ഞ ദിവസം ബം​ഗ​ളൂ​രു​വി​ലെ റെ​യി​ൽ​വേ ലേ ​ഔ​ട്ടി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​റി​ലാണ് കേ​ര​ള​ത്തി​ലെ ഈ ജെ​ഡി​എ​സ് നേ​താ​ക്ക​ളു​ടെ ഇരിക്കുന്നതും കിടക്കുന്നതും നിൽക്കുന്നതുമായ വിവിധ ഫോസിലുള്ള ചി​ത്ര​ങ്ങ​ൾ അച്ചടിച്ചിരിക്കുന്നത് .

ജെ​ഡി​എ​സി​ന്‍റെ സേ​വാ​ദ​ൾ നേ​താ​വ് ബ​സ​വ​രാ​ജാ​ണ് പോ​സ്റ്റ​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ജെ​ഡി​എ​സ് ദേ​ശീ​യ ത​ല​ത്തി​ൽ ബിജെപി ​ക്ക് ഒ​പ്പ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ഇതാ സതീശനും സുധാകരനും പറയുന്നത് സിപിഎമ്മിന് ബിജെപിയിലേക്കുള്ള പാലമാണ് ജെ ഡി എസെന്ന് .

അതിനുള്ള തെളിവാണിത് . ഇവിടെ ഇവർ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രസംഗിക്കും , പത്ത് കിലോമീറ്റെർ പോയാൽ ബിജെപി യ്ക്ക് വേണ്ടി പ്രസംഗിക്കും . നാണമില്ലേ നേതാക്കളെ ? ഇനിയും നിങ്ങളുടെ വാക്കുകൾ കേട്ട് സിപിഎം മിണ്ടാതിരിക്കുന്നത് അതിശയം തന്നെയാണ് .

ചവുട്ടി പുറത്താക്കണം . ആളുകളുടെ കണ്ണിൽ പൊടിയിടാൻ നോക്കാതെ ബിജെപിയോടൊപ്പം പോയി പ്രവർത്തിക്കട്ടെ , മാത്യു ടി തോമസും കൃഷ്ണൻകുട്ടിയും എന്തൊക്കെ ഡയലോഗുകളാ കാച്ചുന്നത് ? ഇനിയതൊന്നും വിലപ്പോകില്ല .

Leave a Reply

Your email address will not be published. Required fields are marked *