Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: പിവിആർ തീയറ്റർ ശൃംഖലയുമായുള്ള തർക്കം പരിഹരിക്കാൻ മധ്യസ്ഥം വഹിച്ച വ്യവസായി എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ. ഇന്ത്യയിലെ പിവിആർ സ്ക്രീനുകളിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ലെന്ന അങ്ങേയറ്റം അപലപനീയമായ തീരുമാനമെടുത്തപ്പോൾ വിഷയത്തിൽ ഇടപെടണമെന്നഭ്യർഥിച്ച് എം എ യൂസഫലിക്ക് മെയിൽ അയച്ചു. തുടർന്ന്, അദ്ദേഹം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് പ്രശ്നപരിഹാരത്തിന് കാരണമായതെന്നും ഉണ്ണികൃഷ്ണൻ കുറിച്ചു. യൂസഫലിയെ നേരിട്ട് കണ്ട് സ്നേഹാദരങ്ങളറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്ക പ്രസിഡന്റ്‌ സിബി മലയിൽ, ഫെഫ്ക ഡയറക്‌റ്റേഴ്സ് യൂണിയൻ പ്രസിഡന്റ്‌ രൺജി പണിക്കർ, ഫെഫ്ക വർക്കിങ്ങ്‌ സെക്രറ്ററി സോഹൻ സീനുലാൽ എന്നിവരും കൂടെയുണ്ടായിരുന്നു.

ബി ഉണ്ണികൃഷ്ണൻറെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യയിലെ അവരുടെ സ്ക്രീനുകളിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ല എന്ന അങ്ങേയറ്റം അപലപനീയമായ തീരുമാനമെടുത്തപ്പോൾ, ഫെഫ്ക അതിനെതിരെ കൃത്യമായ പ്രതിരോധം തീർത്തു. ഈ വിഷയത്തിൽ ഇടപെടണമെന്നഭ്യർത്ഥിച്ചു കൊണ്ട് ഞങ്ങൾ ശ്രീ. എം എ യൂസഫലിക്ക് മെയിൽ അയച്ചു. തുടർന്ന്, അദ്ദേഹം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് പ്രശ്നപരിഹാരത്തിന് കാരണമായത്. ഇന്ന് അദ്ദേഹത്തെ നേരിട്ട് കണ്ട് ഞങ്ങളുടെ സ്നേഹാദരങ്ങളറിയിച്ചു. എന്നോടൊപ്പം, ഫെഫ്ക പ്രസിഡന്റ്‌ ശ്രീ.സിബി മലയിൽ, ഫെഫ്ക ഡയറക്‌റ്റേഴ്സ് യൂണിയൻ പ്രസിഡന്റ്‌ ശ്രീ. രൺജി പണിക്കർ, ഫെഫ്ക വർക്കിങ്ങ്‌ സെക്രറ്ററി ശ്രീ.സോഹൻ സീനുലാൽ എന്നിവരും ഉണ്ടായിരുന്നു. ശ്രീ. എം എ യൂസഫലിക്ക്‌ നന്ദി, സ്നേഹം.ഓ

Leave a Reply

Your email address will not be published. Required fields are marked *