Your Image Description Your Image Description
Your Image Alt Text

ഇന്ത്യൻ നാഷണൽ ലീഗ് പ്രവാസി ഘടകമായ ഖത്തർ ഐ എം സി സി സെൻട്രൽ കമ്മറ്റിഏഷ്യൻ ടൗൺ ഹാൾ സെഞ്ചുറി റസ്റ്റോറന്റിൽ വച്ച് ഇഫ്താർ സംഗമവും നോർക്ക രജിസ്ട്രേഷനും സംഘടിപ്പിച്ചു. നോർക്ക ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധമതവിശ്വാസികൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കൂടിവേദിയാവുകയും മറ്റു വിശ്വാസ ദർശനങ്ങളെയും ആചാരങ്ങളെയും അറിയാനും പരസ്പരം അടുക്കാനുള്ള അവസരം കൂടിയാവുകയാണ് ഇത് പോലുള്ള ഇഫ്താർ സംഗമങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും പണിയെടുക്കുന്ന കേരളത്തിലെ പ്രവാസികളുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചു വരുന്നവരുടെ പുനരധിവാസം, ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ (Non Resident Keralites Affairs Department ) നോർക്ക വകുപ്പും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഷംസീർ അരികുളം, മുഷ്താഖ് എന്നിവർ സംസാരിക്കുകയും പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ഇന്ത്യൻ ഭരണ ഘടന ആമുഖം ചൊല്ലി ആരംഭിച്ച സംഗമത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട്ഷാനവാസ്‌ ബാവ (ഐ സി ബി ഫ് പ്രസിഡന്റ് ),റൗഫ് കൊണ്ടോട്ടി (ലോക കേരള സഭാംഗം), ഖലീൽ (യുനിറ്റി ഖത്തർ ), അഹ്മദ് കുട്ടിക്ക (സംസ്കൃതി), ഷാനവാസ് ( യുവകലാസാഹിതി ), ഷിബു തിരുവനന്തപുരം (ഇൻകാസ് ഖത്തർ), മുസ്താഖ് കൊച്ചി(സി ഐ സി), ഡോ:ഹാഷിയത്തുള്ള (ക്യു ഐ ഐ സി ), സുഹൈൽ കുറ്റ്യാടി (ഐസിഎഫ്)സെമീൽ അബ്ദുൽ വാഹിദ് (ചാലിയാർ ദോഹ), ഭരത് (കെ പി എ ക്യു ) പ്രശോബ് (അടയാളം ഖത്തർ )എന്നിവർ സംസാരിച്ചു. മൻസൂർ കൂളിയങ്കാൽ,ഷാനവാസ് ബാബു,മുനീർ മേപ്പയ്യൂർ, അമീർ ഷേക്ക്‌, സാദിഖ് കൂളിയങ്കാൽ, മുനീർ പിബി ,കബീർ ആലംപാടി, കാദർ ചൊക്ലി, സിയാദ് കണ്ണൂർ, സമദ്, ഷംസുദ്ദീൻ,മുസ്തഫ കബീർ,മുബാറക്ക് നെല്ലിയാളി

Leave a Reply

Your email address will not be published. Required fields are marked *