Your Image Description Your Image Description
Your Image Alt Text

എറണാകുളം: സോഷ്യൽ മീഡിയയിൽ റീൽസ് വീഡിയോകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ഫാറൂഖ് മലപ്പുറം ആദ്യമായി അഭിനയിക്കുന്ന സിനിമ കട്ടപ്പാടത്തെ മാന്ത്രികൻ റിലീസിന് തയ്യാറാവുന്നു.  കഴിഞ്ഞ എട്ട് വർഷത്തോളമായി കലാരംഗത്ത് സജീവമായുള്ള ഫാറൂഖിന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ പൂവണിയുന്നത്.

ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ആണ് ഫാറൂഖ് എത്തുന്നത്. മലപ്പുറം ഭാഷയുടെ തനതായ തനിമ നിലനിർത്തി തമാശയ്ക്ക് പ്രാധാന്യം നൽകിയുള്ള ടിക്ടോക് വീഡിയോകൾ ചെയ്താണ് ഫാറൂഖ് കലാ രംഗത്ത് സജീവമായി തുടങ്ങിയത്.

അമിതാഭിനയമില്ലാതെയുള്ള സ്വതസിദ്ധമായ സംഭാഷണ ശൈലി ഫാറൂഖിലേക്ക് പ്രേക്ഷകരെ അടുപ്പിച്ചു. മലപ്പുറം പെരിന്തൽമണ്ണ ഹംസയുടെയും പരേതയായ സുഹറയുടെയും മകനാണ് ഫാറൂഖ് . ഭാര്യ ഫാരിഷ മക്കൾ -ഫാരിഹ്, ആദം .

നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രണയത്തിനും പ്രാധാന്യം നൽകിയുള്ള കട്ടപ്പാടത്തെ മാന്ത്രികൻ പാലക്കാടും കോഴിക്കോടുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മിനിസ്ക്രീനിൽ നിന്ന് മലയാള സിനിമയിൽ ശ്രദ്ധേയനായി മാറിയ വിനോദ് കോവൂരിന്റെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്ന് സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ശിവജി ഗുരുവായൂർ,സുമിത്ത് എം.ബി, നീമ മാത്യു, ഷുക്കൂർ വക്കീൽ,പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, സുരേഷ് കനവ്, വിഷ്ണു കൊയിലാണ്ടി, സന്തോഷ് തലശ്ശേരി,നിവിൻ, തേജസ്, നിഹാരിക റോസ് ,സലാം ലെൻസ് വ്യൂ,സ്വലാഹു റഹ്മാൻ ,നജീബ് അൽ അമാന,രാജശേഖർ, ജിഷ്ണു,നാസർ ചെമ്മട്ട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ്. വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സുമിത്ത് എം.ബിയും ചിത്രത്തിൽ മികച്ച വേഷത്തിൽ എത്തുന്നുണ്ട്.

ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ചിത്രത്തിൽഅതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.

2024 മേയ് മാസം ചിത്രം തീയ്യേറ്ററിൽ എത്തും. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .വി.പി.ശ്രീകാന്ത് നായരും,നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു. സലാം ലെൻസ് വ്യൂ വാണ് ചിത്രത്തിന്റെ പ്രോജക്റ്റ് കോഡിനേറ്റർ .അസോസിയേറ്റ് ക്യാമറ അനിൽ ജനനി. പി ആർ ഒ സുഹാസ് ലാംഡ. മേക്കപ്പ് അനീഷ് പാലോട്, അബ്ദുള്ള കോയ, ഡിസൈൻ അഖിൽ ദാസ് .

ഏറെ പ്രതീക്ഷയോടെ ആസ്വാദകർ കാത്തിരിക്കുന്ന സിനിമകൂടി ആയി മാറിയിട്ടുണ്ട് “കട്ടപ്പാടത്തെ മാന്ത്രികൻ .

Leave a Reply

Your email address will not be published. Required fields are marked *