Your Image Description Your Image Description
Your Image Alt Text

വോട്ടെണ്ണലിനു മുൻപ് തന്നെ അരുണാചല്‍ പ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ അഞ്ചിടത്ത് ബിജെപി സീറ്റ് ഉറപ്പിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 5 പേർക്ക് മണ്ഡലങ്ങളിൽ എതിർ സ്ഥാനാർത്ഥികള്‍ പത്രിക നൽകാതിരുന്ന സാഹചര്യത്തിലാണ് ഈ വിജയം. നിലവിലെ മുഖ്യമന്ത്രിയായ പേമ ഖണ്ഡു, മുക്തോ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. നിലവില്‍ 5 ബിജെപി സ്ഥാനാർത്ഥികള്‍ക്കെതിരെ ആരും പത്രിക സമർപ്പിച്ചിട്ടില്ല. ഇതോടെയാണ് അഞ്ചിടത്തും ബിജെപിക്ക് വിജയം സുനിശ്ചിതമായത്.

അഞ്ച് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ സ്ഥാനാർത്ഥികളെ നിർത്തിയില്ല. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആരും പത്രിക പിൻവലിച്ചില്ലെങ്കില്‍, ഇവരെ വിജയികളായി പ്രഖ്യാപിക്കും.

അരുണാചല്‍ പ്രദേശില്‍ ആകെ 60 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ വൻ ഭൂരിപക്ഷം നേടിയാണ് ബിജെപി സർക്കാർ അധികാരത്തില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *