Your Image Description Your Image Description
Your Image Alt Text

 

മയാമി: അർജന്‍റൈൻ ആരാധകർക്ക് സന്തോഷ വാർത്തയുമായി നായകൻ ലിയോണൽ മെസി. ഈ വര്‍ഷം ജൂണില്‍ നടക്കുന്ന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുശേഷം ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മെസി. തനിക്കിപ്പോഴും നല്ല രീതിയിൽ കളിക്കാൻ കഴിയുന്നുണ്ട്. ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് മെസി പറഞ്ഞു.

സ്വയം വിമര്‍ശനം നടത്തുന്ന ആളാണ് ഞാന്‍. ഞാനെപ്പോള്‍ മോശമായി കളിക്കുന്നുവെന്നും നന്നായി കളിക്കുന്നുവെന്നും തിരിച്ചറിയാൻ എനിക്ക് കഴിയും. മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്നും ടീമിന് തന്നെക്കൊണ്ട് പ്രയോജനമില്ലെന്നും ബോധ്യപ്പെടുന്ന ആ നിമിഷം പ്രായം നോക്കാതെ കളി നിർത്തുമെന്നും മെസി ബിഗ് ടൈം പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

സന്തോഷത്തോടെ ഫുട്ബോളിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും മെസി പറഞ്ഞു. വിരമിച്ചശേഷം എന്തുചെയ്യണമെന്ന് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ഓരോ ദിവസവും ഓരോ നിമിഷവും ആസ്വദിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. വിരമിച്ചശേഷം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് തനിക്കുതന്നെ വ്യക്തതയില്ലെന്നും മെസി പറഞ്ഞു.

തല്‍ക്കാലം കുറച്ചു കാലം കൂടി കളി തുടരാനാണ് ആഗ്രഹിക്കുന്നത്. കാരണം ഫുട്ബോള്‍ കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. സമയമാകുമ്പോള്‍ ആ തിരുമാനം എടുക്കും. അതിനുശേഷം എന്തു ചെയ്യണമെന്നും മെസി വ്യക്തമാക്കി. യുഎസിലെ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്‍റർ മയാമിയുടെ താരമായ മെസി പരിക്കുകാരണം എല്‍സാവദോറിനും കോസ്റ്റോറിക്കുമെതിരായ അർജന്‍റീനയുടെ അവസാന രണ്ട് സൗഹൃദ മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ജൂണിൽ തുടങ്ങുന്ന കോപ്പ അമേരിക്കയോടെ മെസി വിരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അർജന്‍റൈൻ നായകന്‍റെ വെളിപ്പെടുത്തൽ. ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയിട്ടും എല്‍സാവദോറിനും കോസ്റ്റോറിക്കക്കുമെതിരായ സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്‍റീന തകര്‍പ്പന്‍ ജയം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *