Your Image Description Your Image Description
Your Image Alt Text

 

മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കൂടി ഉൾപ്പെടുന്ന ടി20 ലോകകപ്പ്് ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ. പതിനഞ്ചംഗ ടീമിൽ മറ്റൊരു രാജസ്ഥാൻ പേസർ സന്ദീപ് ശർമയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. റിഷഭ് പന്താണ് ടീമിന്റെ വിക്കറ്റ് കീപ്പർ. അതേസമയം കെ എൽ രാഹുൽ, ദിനേശ് കാർത്തിക്, റിങ്കു സിംഗ് എന്നിവർക്ക് ടീമിൽ സ്ഥാനം ലഭിച്ചിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യക്കും ടീമിലിടമുണ്ട്.

സഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുക്കുന്നുവെന്ന് ഹർഷ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്ററാണ് സഞ്ജുവെന്നാണ് ഹർഷ പറഞ്ഞത്. എന്നാൽ വിരാട് കോലി – രോഹിത് ശർമ സഖ്യം ഓപ്പൺ ചെയ്യുമ്പോൾ മാത്രമെ സഞ്ജുവിനെ മൂന്നാമനായി കളിപ്പിക്കൂ. ഇനി യശസ്വി ജയ്‌സ്വാളാണ് രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യുന്നതെങ്കിൽ കോലി മൂന്നാം സ്ഥാനത്തേക്ക് വരും. സൂര്യകുമാർ യാദവ് നാലാമത്. ഇങ്ങനെ വരുമ്പോൾ സഞ്ജുവിന് പ്ലെയിംഗ് ഇലവനിൽ അവസരം ലഭിക്കില്ല.

ഓൾറൗണ്ടർമാരായി ഹാർദിക്കിനൊപ്പം ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരും ടീമിലെത്തി. കുൽദീപ് യാദവാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നർ. പേസർമാരായി അർഷ്ദീപ് സിംഗ്, സന്ദീപ് ശർമ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസർമാർ.

ഹർഷയുടെ ടീം ഇങ്ങനെ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോലി, സഞ്ജു സംസൺ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, സന്ദീപ് ശർമ.

Leave a Reply

Your email address will not be published. Required fields are marked *