Your Image Description Your Image Description
Your Image Alt Text

 

വർഷങ്ങൾ നീണ്ട കാത്തിരപ്പിന് ശേഷമാണ് സംവിധായകൻ ബ്ലെസി ഒരുക്കിയ ആടുജീവിതം തീയറ്ററുകളിലേക്ക് എത്തുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആണ് ബ്ലെസി സിനിമയാക്കിയത്. ഈ നോവൽ വായിക്കാത്തവർ വളരെ വിരളമായിരിക്കും. നജീബിന്റെ യഥാർത്ഥ ജീവിതമാണ് ബെന്യാമിന്റെ നോവിലിലൂടെ നമ്മൾ വായിച്ചറിഞ്ഞിട്ടുള്ളത്. അത്തരത്തിൽ ജീവൻ തുടിക്കുന്ന ഒരു കഥ 16 വർഷത്തെ കാത്തിരിപ്പിന് ശേഷം സിനിമയാക്കിമാറ്റിയിരിക്കുകയാണ്. നജീബിന്റെ യഥാർത്ഥ ജീവിതമാണ് പൃഥ്വിരാജിലൂടെ കാണാൻ പോകുന്നതും.

താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തിയ നജീബിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “സന്തോഷമുണ്ട്, സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു”, എന്നാണ് എറണാകുളത്തെ തിയറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 400അടുപ്പിച്ച് സീക്രീനുകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പ്രീ സെയിലിലും വലിയ മുന്നേറ്റം ചിത്രം നടത്തിയിട്ടുണ്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *