Your Image Description Your Image Description
Your Image Alt Text

 

കാസര്‍​ഗോട്: കാസര്‍​ഗോട് ഉപ്പളയിൽ പട്ടാപ്പകല്‍ കവര്‍ച്ച. എടിഎമ്മിൽ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഒരു എടിഎമ്മിൽ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ മോഷണം നടന്നത്. വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് പണം അടങ്ങിയ ബോക്സ് എടുത്തു കൊണ്ട് പോവുകയായിരുന്നു.

വാഹനത്തിന്‍റെ സീറ്റിലായിരുന്നു ബോക്സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്‍റെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോള്‍ സമീപത്തെ എടിഎമ്മിലായിരുന്നു. സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *