Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: “ആ പെൺകുട്ടിയുടെ ഇംഗ്ലിഷ് വാക്കുകൾ കേട്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല. ‘Lopado­temacho­selacho­galeo­kranio­leipsano­drim­hypo­trimmato­silphio­karabo­melito­katakechy­meno­kichl­epi­kossypho­phatto­perister­alektryon­opte­kephallio­kigklo­peleio­lagoio­siraio­baphe­tragano­pterygon” എന്ന 182 അക്ഷരങ്ങളുള്ള വാക്കാണ് ആ കുട്ടി പറഞ്ഞത്. ചോദിച്ചപ്പോൾ വാക്കിന്റെ അർഥം ഭക്ഷണമാണെന്ന് മനസ്സിലായി. ഞെട്ടലിനൊപ്പം ആ കുട്ടിയുടെ കഴിവില്‍ സന്തോഷവും തോന്നി.” – തിരുവനന്തപുരം എംപിയും ലോക്സഭ സ്ഥാനാർത്ഥിയുമായ ശശി തരൂർ പറയുന്നു.

‘‘തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് വഴുതക്കാട് വിമൻ‌സ് കോളജിലെത്തിയത്. കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് കൊല്ലം സ്വദേശിനിയായ അഫ്ന നാസർ എന്ന മൂന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനി പരിചയപ്പെടാനെത്തിയതും ഇംഗ്ലിഷ് ഭാഷയിലെ നീളം കൂടിയ വാക്കുകൾ പഠിക്കുന്നതിനെക്കുറിച്ച് പറഞ്ഞതും. 182 അക്ഷരങ്ങൾ ഉള്ള വാക്കിന്റെ അർഥം എനിക്കും മനസിലായില്ല. പിന്നീട് ആ കുട്ടിയാണ് ഭക്ഷണമാണെന്ന് പറഞ്ഞത്. ഗ്രീക്ക് വാക്കാണിത്. 173 അക്ഷരങ്ങളുള്ള വാക്കുകൾ ഇംഗ്ലിഷിലെത്തിയപ്പോൾ 182 ആയി. ഇംഗ്ലിഷ് ഭാഷയിൽ അറിവ് വർധിപ്പിക്കാൻ കുട്ടികൾ പരിശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ഈ തിരഞ്ഞെടുപ്പിലെ മറക്കാനാകാത്ത ഓർമ.’’–ശശി തരൂർ പറയുന്നു.

തരൂരിനെപോലുള്ള ആളുടെ മുന്നിൽ ഈ വാക്ക് അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അഫ്നയും പറയുന്നു. 9–ാം ക്ലാസ് മുതൽ ശശി തരൂരിന്റെ ആരാധികയാണ് അഫ്ന. 11–ാം ക്ലാസിലെത്തിയപ്പോഴാണ് 182 അക്ഷരങ്ങളുള്ള വാക്ക് പഠിച്ചെടുത്തത്. ഇംഗ്ലിഷ് ഭാഷയിൽ പുതിയ വാക്കുകൾ പരിചയപ്പെടുത്തുന്ന ശശി തരൂരിന് യുവ ആരാധകർ ഏറെയാണ്.

‘‘ഇംഗ്ലിഷ് ഭാഷയിലെ വാക്കുകൾ നമ്മൾ പഠിച്ചതുപോലെ ഇന്ത്യൻ ഭാഷയിൽ നിന്നുള്ള നിരവധി വാക്കുകൾ ഇംഗ്ലിഷുകാരും സ്വീകരിച്ചിട്ടുണ്ട്. ജംഗിൾ, ബംഗ്ലാ, കാഷ് തുടങ്ങിയ വാക്കുകൾ ഇന്ത്യൻ ഭാഷയിൽനിന്ന് ഇംഗ്ലിഷിലേക്കെത്തിയതാണ്. ഷാംപുവും ഇങ്ങനെയാണ് ഇംഗ്ലിഷിലേക്ക് വന്നത്’’–ശശി തരൂർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *