Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി വി. മുരളീധരനെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി. വി.മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് ആണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയത്. .

ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് മുരളീധരൻ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടിയുടെ ചുമതലയുള്ള സി. ജയൻ ബാബു നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *