Your Image Description Your Image Description
Your Image Alt Text

ഈറോഡ് എം പിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോയമ്പത്തൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിചിരിക്കുകയാണ് . ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.

ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത് . എംഡിഎംകെ പാർട്ടി നേതാവായ ഗണേശമൂർത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂർത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു.

ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ എ പ്രകാശാണ് ഈറോഡിൽ ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒരാഴ്ചയായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഗണേശമൂർത്തിയെന്ന് കുടുംബാഗങ്ങൾ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *