Your Image Description Your Image Description

ഡോ.ആർഎൽവി രാമകൃഷ്ണനാണ് പിന്തുണ നൽകി പിന്നണി ഗായിക സിതാര കൃഷ്ണകുമാർ രംഗത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ, സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പലപ്പോഴും തമാശയെന്നു കരുതി പലരും പറയുന്ന വാക്കുകൾ കേൾക്കുന്നവരെ ഏതു തരത്തിൽ ബാധിക്കുമെന്നതിനെക്കുറിച്ചും സിതാര വിശദീകരിച്ചു. ബോഡി ഷെമിങ്ങും സ്ലട് ഷെമിങ്ങും ഈ കാലഘട്ടത്തിലും നിലനില്കുന്നുടെന്നു പറയുന്നത് തന്നെ അപമാനമാണ്.

‘ശ്രീമതി സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്! തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും ഇനി മനസ്സിലായാൽ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാൻ തയ്യാറാവാത്തതും. മറ്റൊന്നുകൂടെ കൂട്ടി ചേർക്കേണ്ടതുണ്ട്, “നല്ല വെളുത്ത സുന്ദരിക്കുട്ടി”, “ഒരു കറുത്ത് തടിച്ച സാധനം”, “ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട്”, “കല്യാണപെണ്ണിന് നല്ല നിറം! ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും”, അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങൾ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധനയ്ക്കുള്ള ഒരവസരം കൂടിയാണ് സത്യഭാമ ടീച്ചറുടെ ആക്രോശം’, സിതാര പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

കല സാംസ്കാരിക രംഗത് ഉള്ളവർ മാത്രമല്ല നിരവധി പേരാണ് രാമകൃഷ്ണനെ പിന്തുണച്ചത്. സിതാരയുടെ
പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. നിരവധി പേരാണു പിന്തുണച്ചു രംഗത്തെത്തുന്നത്. സത്യഭാമയ്ക്കെതിരെ സംഗീതസംവിധായകൻ ബിജിബാൽ പങ്കുവച്ച ഒറ്റവരി പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാ കേരളം ലജ്ജിച്ചു തല താഴ്ത്തുന്ന പ്രവർത്തിയാണ് സത്യഭാമയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ വിവാദപരമാർശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇവിടുന്നാണ് വിവാദത്തിനു തുടക്കം കുറിച്ചത്. അതേസമയം കേരളം കലാമണ്ഡലത്തിനു സത്യഭാമയുമായി ഒരു പൂർവ വിദ്യാർത്ഥിനി എന്നതിനപ്പുറം ഒരു ബന്ധമില്ലെന്നും , സത്യഭാമയുടെ പ്രസ്താവനകൾ കലാമണ്ഡലം നിരാകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *