Your Image Description Your Image Description

കൊച്ചി: ഉയർന്ന ത്രൈമാസ ലാഭവുമായി ചരിത്ര നേട്ടം കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 341.8 കോടി രൂപ ലാഭമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് നേടിയത്. പ്രവർത്തന ലാഭം മുൻ വർഷത്തെ 483.4 കോടിയിൽ നിന്ന് 528.8 കോടി രൂപയായി. റീട്ടെയ്ൽ നിക്ഷേപങ്ങൾ 1,02,420 കോടി രൂപയിലും എൻആർഐ നിക്ഷേപം 31,132 കോടി രൂപയിലുമെത്തി.

കോർപറേറ്റ് വായ്പകൾ 16.9% വാർഷിക വർധനയോടെ 29,892 കോടിയിൽ നിന്നു 34,956 കോടി രൂപയിലെത്തി. വ്യക്തിഗത വായ്പ 2,186 കോടിയിൽ നിന്ന് 2,249 കോടിയായും സ്വർണ വായ്പകൾ 15,369 കോടിയിൽ നിന്ന് 16,966 കോടിയായും വർധിച്ചു. വായ്പാ വിതരണം 77,686 കോടിയിൽ നിന്ന് 86,966 കോടിയിലെത്തി. ഭവനവായ്പ 63.9% വളർച്ചയോടെ 8,195 കോടിയും വാഹന വായ്പ 24% വളർച്ചയോടെ 1,938 കോടിയും ആയി.

Leave a Reply

Your email address will not be published. Required fields are marked *