Your Image Description Your Image Description

കൊച്ചി: സർവീസ് സെന്ററിലെ ടെസ്റ്റ് ഡ്രൈവിനിടെ കളമശേരി കുസാറ്റ് കാമ്പസിനുള്ളിൽ ആഡംബര കാറിന് തീപിടിച്ചു. ആളപായമില്ല. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് കാറിന് തീപിടിച്ചത്. സർവീസിനായി വർക്ക്ഷോപ്പിൽ നൽകിയ കാർ ടെസ്റ്റ്ഡ്രൈവ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ഡ്രൈവിനിടെ വാഹനത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വർക്ക്ഷോപ്പ് ജീവനക്കാരൻ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. വിദ്യാർഥികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. കാർ പൂർണമായി കത്തിനശിച്ചു. സമീപത്തുള്ള വാഹനങ്ങൾ വിദ്യാർഥികൾ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി

Leave a Reply

Your email address will not be published. Required fields are marked *