Your Image Description Your Image Description
Your Image Alt Text

തമിഴ്നാട്ടിലും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ കരുത്തോടെ പോരാട്ടത്തിനൊരുങ്ങുകയാണ് ഇടതു ഡി എം ക സഖ്യം. ഇവിടെ നിന്നും ഇന്ത്യ മുന്നണിക്ക്‌ കൂടുതൽ ലോകസംഭാംഗങ്ങളെ നൽകുക തന്നെ ലക്‌ഷ്യം
തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു . മധുരയിൽ സിറ്റിങ് എംപി സു വെങ്കിടേശനും ദിണ്ടിഗലിൽ ജില്ലാ സെക്രട്ടറി ആർ സച്ചിദാനന്ദനും മത്സരിക്കും. സി പി എം വിട്ടു കൊടുത്ത കോയമ്പത്തൂരിൽ ഇത്തവണ ഡി എം കെ കനത്ത പോരാട്ടത്തിനാണ് വേദിയൊരുക്കുക. BJP തമിഴ്നാട് ഘടകം അധ്യക്ഷൻ അണ്ണാമലൈ ആയിരിക്കും ഇത്തവണ കോയമ്പത്തൂരിൽ നിന്നും ബിജെപിക്കു വേണ്ടി മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ ലോക്സഭാ മണ്ഡലമായിരുന്നു കോയമ്പത്തൂർ. അന്ന് അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ബിജെപി മത്സരിച്ചത്.

കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം കഴിഞ്ഞതവണ മത്സരിച്ച് വിജയിച്ചത്. എന്നാൽ ഇത്തവണ കോയമ്പത്തൂർ സീറ്റ് ഇത്തവണ ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു. കോയമ്പത്തൂർ സീറ്റ് വിട്ടുനൽകില്ലെന്ന് നേരത്തെ സിപിഎം നിലപാട് എടുത്തിരുന്നു. എന്നാൽ ഡിഎംകെ സമ്മർദം ശക്തമാക്കിയതോടെ സിപിഎം സീറ്റ് വിട്ടുനൽകുകയായിരുന്നു.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കോയമ്പത്തൂർ സീറ്റ് വിട്ടുനൽകാൻ സിപിഎം തീരുമാനിച്ചത്.

തമിഴ്നാട്ടിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യം വെക്കുന്ന ബിജെപി കോയമ്പത്തൂർ പിടിക്കാൻ ശക്തമായ പ്രചരണമാണ് ഇത്തവണ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതോടെയാണ് സിപിഎം സീറ്റായിരുന്ന കോയമ്പത്തൂർ ഏറ്റെടുക്കാൻ ഡിഎംകെ നീക്കം നടത്തിയത്. ഇതോടെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിപിഎം സീറ്റ് വിട്ടുനൽകുകയായിരുന്നു. പകരമായി ദിണ്ടിഗൽ സിപിഎമ്മിന് വിട്ടുനൽകി.

ഡിഎംകെയ്ക്കും ഇടതുപാർട്ടികൾക്കും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ദിണ്ടിഗൽ. അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിഎംകെ ഇവിടെ വിജയിച്ചത്. മധുരയിലും ദിണ്ടിഗലിലും വിജയിച്ചു കയറാമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം. സിപിഐക്ക് അവരുടെ സിറ്റിങ് സീറ്റായ നാഗപട്ടണാവും തിരുപ്പൂരും തന്നെ നൽകി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി നടരാജൻ കോയമ്പത്തൂരിൽ 571150 വോട്ടുകൾക്കാണ് വിജയിച്ചത്. 2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലെ പോളിങ് ശതമാനം 63.86 ആണ്.

അതേസമയം സിപിഐയുടെ രണ്ട് ലോക്സഭാ സീറ്റീൽ ഇത്തവണയും മാറ്റമില്ല. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ നഗപട്ടണം, തിരുപ്പൂർ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നാകും ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി സിപിഐ തമിഴ്നാട്ടിൽ മത്സരിക്കുക. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് മണ്ഡലങ്ങളിൽ നിന്നു തന്നെയായിരുന്നു സിപിഐ മത്സരിച്ച് വിജയിച്ചത്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഡിഎംകെയും സിപിഎമ്മും നേരത്തെ തന്നെ ധാരണയിൽ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഏതൊക്കെ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കണമെന്നത് സംബന്ധിച്ചുള്ള ധാരണപത്രത്തിലാണ് ഇരു പാർട്ടികളും ഇപ്പോൾ എത്തിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *