Your Image Description Your Image Description
Your Image Alt Text

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കുട്ടികള്‍ക്കിടയില്‍ പ്രിയമേറിവരുന്നതായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കില്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. പഠനകാലത്തു വരുമാനം ലഭ്യമാക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുക. കുട്ടികളുടെ തൊഴില്‍ നൈപുണ്യം ഉയര്‍ത്തേണ്ടതുണ്ട്. തൊഴില്‍ ആഭിമുഖ്യവും കൂടുതല്‍ തൊഴിലവസരങ്ങളും അനിവാര്യതയാണ്. ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതികള്‍ ആരംഭിക്കുന്നത്. കാമ്പസിനോട് ചേര്‍ന്ന് വ്യാവസായിക ഉത്പന്നങ്ങള്‍ നിര്‍മിക്കാനും അതില്‍ നിന്നുള്ള വരുമാനം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ. 20 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം വിവിധ കാമ്പസുകളിലെ കുട്ടികള്‍ സമ്പാദിച്ചത്.

കേരളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് കൊട്ടാരക്കരയില്‍ ധനമന്ത്രിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കാന്‍ സാധിച്ചത് നേട്ടമാണ്. ലോകാത്തര നിലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസരംഗത്തെ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനും നവീന ആശയങ്ങളെ സാക്ഷാത്കരിക്കുന്നതിനും സഹായകമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *