Your Image Description Your Image Description
Your Image Alt Text

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്‌ത രംഗത്തെത്തിയിരിക്കുന്നു . ഇതോടെ മുസ്ലിം ലീഗിന്റെ സമസ്ത ഞങ്ങൾക്കൊപ്പമെന്ന അവകാശവാദങ്ങൾ എട്ടു നിലയിൽ പൊട്ടി. വിളിക്കും മുമ്പേ ബിജെപിയിലേക്ക്‌ എത്താൻ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ കോണ്‍ഗ്രസുകാര്‍ക്കില്ലെന്നും “സുപ്രഭാതം’ മുഖപ്രസംഗത്തിലൂടെ സമസ്‌ത നടത്തിയ വിമർശനം കേൾക്കേണ്ടവരെങ്കിലും കേൾക്കണം. .

പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കോണ്‍ഗ്രസിന്റെ കൂടുമാറ്റമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ജനാധിപത്യ മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിന്‍മുറക്കാരാണ് നിര്‍ലജ്ജം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നത്. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സുപ്രഭാതം മുഖപ്രസംഗത്തിൽ നിന്ന്‌ കോൺഗ്രീസുകാർ പദമൊന്നും ഉൾക്കൊള്ളുവാൻ പോകുന്നില്ല. എന്നാൽ ലീഗുകാരെങ്കിലും ഇത് മുന്നിൽ കണ്ടു പ്രവര്തിക്കണമെന്ന ഉദ്ദേശവും ഇ മുഖ ര്പസംഗത്തിനുണ്ട്.

പണവും പദവിയും മോഹിച്ചാണ് ശത്രുപാളയത്തിലേക്കുള്ള ചേക്കേറലെങ്കിലും, ജാനാധിപത്യവും മതേതരത്വവും ജീവവായുപോലെ ഉള്ളിൽ കൊണ്ടുനടക്കുന്ന ഇന്നാട്ടിലെ കോടിക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളും വിശ്വാസങ്ങളും ഊതിക്കെടുത്തിയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഈ കൂടുമാറ്റം.

മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ലാൽബഹദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും വിഭാവനം ചെയ്ത മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പിൻമുറക്കാരാണ് ഇങ്ങനെ നിർലജ്ജം സംഘ്പരിവാർ പാളയത്തിലേക്ക് ചേക്കേറുന്നവരിൽ ഏറെയും എന്നത് ആശങ്കാജനകമാണ്.
കേരളത്തിൽ നിന്നുൾപ്പെടെ നിരവധി നേതാക്കളാണ് ദിവസം ചെല്ലുന്തോറും ബി.ജെ.പിയിലേക്ക് ഒഴുകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ ദിനചര്യപോലെയാണ് ഈ കൂടൊഴിയൽ.

കോൺഗ്രസിൽനിന്ന് സിപിഎമ്മിലേക്കോ തിരിച്ചോ ആയിരുന്നു ഈ പോക്കെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും ജീവവായു ആ പാർട്ടികളിലൊക്കെ ഇപ്പോഴും വറ്റാതെ കിടപ്പുണ്ട്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ, രാജ്യത്തെ പ്രബല കക്ഷിയിൽനിന്നുമാത്രം നാൽപ്പതോളം മുതിർന്ന നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയത്. നേതാക്കൾ ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിൽ പോകുന്നത് തടയാൻ കഴിഞ്ഞവർഷം ഈ രാഷ്ട്രീയ സംഘടന അഞ്ചംഗസമിതി രൂപീകരിച്ചിരുന്നു. കൃത്യം ഒരു വർഷം തികയുംമുമ്പ് അതിന്റെ അധ്യക്ഷൻ തന്നെ കഴിഞ്ഞദിവസം ബി.ജെ.പിയിലേക്ക് പോയി! പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും ഹിമാചലിലുമൊക്കെ ഇത്തരം കൂടുമാറ്റങ്ങൾ നിർബാധം തുടരുന്നു.

ഇന്നലെവരെ മതേതരത്വവും സോഷ്യലിസവും ജനാധിപത്യവുമൊക്കെ വലിയവായിൽ പറഞ്ഞ ഈ നേതാക്കളൊക്കെ വർഗീയതയുടെയും വംശീയതയുടെയും വൈറസുകളായിരുന്നോ ഇക്കാലമത്രയും ഉള്ളിൽ വളർത്തിയത്. കുടിച്ചവെള്ളത്തിൽ പോലും അവിശ്വാസം പടർത്തുന്നവരായിരുന്നോ ഇവരെല്ലാം? ഇത്രയൊക്കെ സമസ്ത ചോദിക്കുമ്പോൾ അതിനു കോൺഗ്രീസുകാർ മറുപടി നൽകണം. കുറഞ്ഞ പക്ഷം ലീഗ് നേതൃത്വമെങ്കിലും ഇതുനുള്ള മറുപടി കണ്ടു വച്ചേക്കണം. കാരണം സമസ്തയുടെ ചൂണ്ടു വിരൽ അടുത്തതായി നീളുക ലീഗിലേക്ക് തന്നെയാകും.

Leave a Reply

Your email address will not be published. Required fields are marked *