Your Image Description Your Image Description
Your Image Alt Text

രാഷ്‌ട്രീയകേരളത്തിന്റെ ഭരണചക്രം തിരിക്കുന്ന മണ്ഡലമാണ്‌ തിരുവനന്തപുരം. സെക്രട്ടറിയറ്റും നിയമസഭയും വിവിധ കേന്ദ്ര സംസ്ഥാന ഓഫീസുകളുമൊക്കെ അടങ്ങുന്ന തലസ്ഥാന നഗരവും തീരദേശമേഖലയും, തമിഴ്‌നാടിനോട്‌ ചേർന്നുള്ള അതിർത്തിപ്രദേശവും തെക്കൻ മലയോരവും ചേർന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം .

1952ൽ രൂപീകൃതമായ മണ്ഡലം ആദ്യകാലങ്ങളിൽ സ്വതന്ത്രരെയും സോഷ്യലിസ്‌റ്റുകളെയും മാറിമാറി വിജയിപ്പിച്ചു. ആനി മസ്‌ക്രിൻ, ഈശ്വരയ്യർ, പി എസ്‌ നടരാജപിള്ള, പി വിശ്വംഭരൻ, വി കെ കൃഷ്‌ണമേനോൻ തുടങ്ങി ശശി തരൂർ വരെ ഇതിൽ ഉൾപ്പെടും.

കൂട്ടുകക്ഷി സഖ്യത്തിൽ മത്സരിച്ച പി കെ വാസുദേവൻനായരാണ്‌ ആദ്യമായി വിജയിച്ച രാഷ്‌ട്രീയ സ്ഥാനാർഥി. 1984ൽ എഴുത്തുകാരി മാധവിക്കുട്ടി സ്വതന്ത്രയായും ’89 ൽ കവി ഒ എൻ വി കുറുപ്പ്‌ സിപിഐ സ്ഥാനാർഥിയായും മത്സരിച്ചെങ്കിലും വിജയിച്ചില്ല.

എം എൻ ഗോവിന്ദൻനായർ, കെ കരുണാകരൻ, കെ വി സുരേന്ദ്രനാഥ്‌, പി കെ വാസുദേവൻനായർ , നീല ലോഹിതദാസനാ നാടാർ , പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരെയും തിരുവനന്തപുരത്തുകാർ പാർലമെന്റിലേക്ക്‌ അയച്ചിട്ടുണ്ട്‌. എൽഡിഎഫ് എംപിയായിരുന്ന പി കെ വാസുദേവൻനായർ 2005ൽ അന്തരിച്ചശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇപ്പോഴത്തെ എൽഡിഎഫ്‌ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും വെന്നിക്കൊടി പാറിച്ചത് .

തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിൻകര, പാറശാല, വട്ടിയൂർക്കാവ്‌, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം . കോവളം ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം മുൻതൂക്കം എൽഡിഎഫിനാണ് .

15 വർഷമായി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയാണ് ശശി തരൂർ . മറ്റ് സ്ഥാനാർത്ഥികളേക്കാൾ ജനങ്ങൾക്ക്‌ പ്രിയം 15 വർഷമായി തിരുവനന്തപുരത്തുകാരനായി ജീവിക്കുന്ന ശശി തരൂരിനെയാണ്‌. എപ്പോഴും സാധാരണക്കാർക്കൊപ്പം ജീവിക്കുന്ന വിശ്വ പുരുഷനാണ് ശശി തരൂർ .

1956ൽ ലണ്ടനിൽ ജനിച്ച , കൽക്കട്ടയിലും ബോംബെയിലും അമേരിക്കയിലുമൊക്കെയായി വിദ്യാഭ്യാസം നേടിയ ശശി തരൂർ 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചുവന്നു. 2009-ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ മത്സരിക്കുന്നതും , തെരഞ്ഞെടുക്കുന്നതും . തിരുവനന്തപുരത്തെ ഇന്ന് കാണുന്ന പല വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചിട്ടുള്ളത് തരൂരാണ്.

തിരുവനന്തപുരത്തുകാരനല്ലെങ്കിലും 40 വർഷമായി തിരുവനന്തപുരത്തുകാരനായി ജീവിക്കുന്നയാളാണ് പന്ന്യൻ രവീന്ദ്രൻ . എപ്പോഴും സാധാരണക്കാർക്കൊപ്പം ജീവിക്കുന്ന മനുഷ്യൻ. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്‌മാരകത്തിലാണ് താമസം. ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കുമ്പോഴും താമസം പാർട്ടി ഓഫീസിലായിരുന്നു .

ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ശത കോടീശ്വരനാണ് . ബാംഗ്ലൂർ സ്ഥിരതാമസക്കാരനായ ഇയാൾ പാലക്കാട് സ്വദേശിയാണ് . ആദ്യമായാണ് കേരളത്തിൽ മത്സരിക്കുന്നത് . ബിജെപിക്കാർക്ക് മാത്രമല്ല വോട്ടർമാർക്ക് പോലും തൃപ്തിയല്ല ഇയാളെ . കാരണം ഒരു മാടമ്പി ശൈലിയാണ് .

സാധാരണ പാർട്ടി പ്രവർത്തകരോട് പോലും ഗൗരവത്തോടെയാണ് സംസാരിക്കുന്നത് . ഈ തലക്കനത്തോടെ ജനങ്ങളുടെ ഇടയിലേക്ക് ചെന്നാൽ മതി , വോട്ട് പെട്ടി നിറയും . നല്ല കാള നടന്നു പെടുക്കുന്നില്ല , പിന്നാ ഞൊണ്ടിക്കാള .

ഇക്കണക്കിനാണെങ്കിൽ കഴിഞ്ഞ തവണ കുമ്മനം പിടിച്ച വോട്ടുകൾ പോലും ഇയാൾ പിടിക്കില്ലന്നാണ് ലഭിക്കുന്ന വിവരം . മണ്ഡലത്തിൽ ആകെ വോട്ടർമാർ 14,03,279 ആണുള്ളത് . അതിൽ , സ്‌ത്രീകൾ 7,27,468 ഉം ,പുരുഷന്മാർ 6,75,770 ഉം ,ട്രാൻസ്‌ജെൻഡർ 41 മാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *