Your Image Description Your Image Description

ഭക്ഷണം കഴിക്കുന്നത് കുറച്ച് ജിമ്മിൽ പോയത് കൊണ്ട് മാത്രം അമിതവണ്ണം കുറയണമെന്നില്ല. അതിന് ശരീരത്തിന് ആരോഗ്യകരമായ ചില വസ്തുക്കളും കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അത്തരത്തിലുളള ഒന്നാണ് ചിയാ സീഡ്സ്. ഏറെ പോഷകഗുണങ്ങളടങ്ങിയതാണ് ചിയാ സീഡ്സ്. ഇത് എല്ലാ ദിവസവും നമ്മുടെ ഭക്ഷണത്തിൽ കൃത്യമായ അളവിൽ ചേർക്കുകയാണെങ്കിൽ വെറും 14 ദിവസം കൊണ്ട് പത്ത് കിലോഗ്രാം ശരീരഭാരം കുറയ്ക്കാം.

ഇത് ദിവസവും കഴിക്കുന്നതിലൂടെ പ്രമേഹ രോഗം വരാനുളള സാദ്ധ്യത കുറയ്ക്കും. ഓർമശക്തി വർദ്ധിപ്പിക്കും. ഇതിൽ ഫൈബർ,പ്രോട്ടീൻ,ഒമേഗ 3 ഫാ​റ്റി ആസിഡ്, ആന്റീഓക്സിഡന്റുകൾ, കാൽസ്യം,മഗ്നീഷ്യം,വൈ​റ്റമിൻ സി,ബി,ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചിയാ സീഡിൽ സാൽമണിനെക്കാളും കൂടുതൽ ഒമേഗ 3 ഫാ​റ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ചീരയെക്കാളും ഇരുമ്പ് അടങ്ങിയിട്ടുണ്ട്.കൂടാതെ പാലിനെക്കാളും കാൽസ്യവും അടങ്ങിയിട്ടുണ്ട്.

ചിയാ സീഡ്സ് മിക്സ് തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് ചെറിയ ചൂടുളള വെളളമെടുക്കുക. അതിലേക്ക് ഒരു ടീസ്‌പൂൺ ചിയാ സീഡ്സ് ഇട്ടതിന് ശേഷം നന്നായി ഇളക്കികൊടുക്കുക. അഞ്ച് മിനിട്ട് വരെയെങ്കിലും ഇളക്കണം. അല്ലെങ്കിൽ ചിയാ സീഡ്സ് വെളളത്തിൽ കട്ട പിടിച്ച് കിടക്കാൻ സാദ്ധ്യതയുണ്ട്. ശേഷം മിശ്രിതത്തിലേക്ക് ഒരു ടീസ്‌പൂൺ തേനും നാരങ്ങാനീരും ചേർക്കുക. മിശ്രിതത്തെ നന്നായി യോജിപ്പിക്കാൻ മറക്കരുത്.

കുടിക്കേണ്ട വിധം

ചിയാ സീഡ്സ് മിക്സ് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. വെളളത്തിൽ കലർത്തി കുടിക്കുന്നതിന് പകരം ജാമിലോ,പുഡിംഗിലോ,മിൽക്ക്ഷേക്കിലോ കലർത്തി കുടിക്കാവുന്നതാണ്. എന്നാൽ എന്തെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവ‌ർ ബന്ധപ്പെട്ട ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചിയാ സീഡ്സ് മിക്സ് ഉണ്ടാക്കി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *