Your Image Description Your Image Description
Your Image Alt Text

പത്മജക്കുവേണ്ടി ബി ജെ പി ക്കാരെക്കാൾ ഇപ്പോൾ ഏറ്റവും ശക്തമായി രംഗത്ത് വന്നിരിക്കുന്നത് ഗണേഷ് കുമാറാണ്. ഏതു പാർട്ടിയിലേക്ക് പോയാലും പദ്മജ തനിക്കു ചേച്ചി തന്നെ ഏന് പരസ്യമായി പറഞ്ഞിരിക്കുന്നു ഗണേഷ് കുമാർ. ലീഡർ കെ കരുണാകരനെ പദ്മജയുടെ അക്കൊന്ന്ടിൽ അസഭ്യം പറഞ്ഞ രാഹുൽ മംകൂട്ടത്തിന്റെ പിതൃത്വ കണക്ക് ഗണേശൻ വിളിച്ചു പറഞ്ഞതും രാഹുൽ പദ്മജയെ പറഞ്ഞത് കൊണ്ട് തന്നെയാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയാണിത് എന്നാണ് ഗണേശനെ അടുത്തറിയാണുന്നവർ ഇതേ പറ്റി വിശേഷിപ്പിക്കുന്നതും.

നിങ്ങൾക് ഓര്മയുണ്ടായിരിക്കും 2001ലെ തെരഞ്ഞെടുപ്പിൽ ആർ ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും ജയിച്ചിരുന്നല്ലോ. യു ഡി എഫിലെ ഘടകകക്ഷി ചെയർമാൻ എം എൽ എ ആയപ്പോൾ സ്വാഭാവികമായും മന്ത്രി തന്നെയാണ്. അങ്ങനെ . ആന്റണി മന്ത്രിസഭയിൽ കേരളാ കോൺഗ്രസ്സ് ബി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ആർ ബാലകൃഷ്ണപിള്ള കൊട്ടാരക്കര നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സമയം. ആന്റണിയേ ഒക്കെ ഔദ്യോഗികമായി അറിയിച്ചിട്ടാണ് പിള്ളയുടെ യാത്ര. ഗണേഷ് കുമാർ അപ്പോൾ തിരുവനന്തപുരത്തെ ലീഡറുടെ വീട്ടിലാണ്. അദ്ദേഹം അവകാശപ്പെടുന്നതുപോലെ ഗണേശൻ ലീഡറുടെ വീട്ടിലെ അകത്തെ ആളായിരുന്നു. ബാലകൃഷ്ണ പിള്ള തിരുവനന്തപുരത്തു എത്തുന്നതിനു മുമ്പ് തന്നെ പിതാവിന് കേസ് ഉള്ളതുകൊണ്ട് ഇത്തവണ ഗ ണേശൻ മന്ത്രി ആകട്ടെ എന്ന് പത്മജ ലീഡറുടെ അഭിപ്രായമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന എ കെ ആന്റണിയെ അറിയിക്കുന്നു.

ആന്റണിക്ക് കരുണാകര പക്ഷത്തിന്റെ തീരുമാനം വേണ്ടെന്നു വൈകാനാകാത്ത രാഷ്ട്രീയ സമ്മർദ്ദവും. ഒടുവിൽ കെ കരുണാകരന്റെ വീട്ടിൽ നിന്നുള്ള നിർദേശം ആന്റണി അംഗീകരിച്ചു, ഗണേശൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നെല്ലാം പിള്ളയും ഗണേശനും തമ്മിലുള്ള രാഷ്ട്രീയ മല്ലയുദ്ധത്തിന്റെ തുടക്കമായി. അങ്ങനെ കേരളാ കോൺഗ്രസ് പാർട്ടിയും ബാലകൃഷ്ണപിള്ളയുടെ കുടുംബവും എല്ലാം എതിരായിരുന്നിട്ടും അച്ഛനെ വെട്ടി രാഷ്ട്രീയത്തിൽ തികച്ചും പുതുമുഖമായിരുന്ന തന്നെ മന്ത്രിയാക്കാൻ സഹായിച്ചതിന്റെ ഓർമ്മയാണ് ഗണേഷ് കുമാറിന് ഇപ്പോൾ പദ്മജ അനുകൂല നിലപാടിലൂടെ പുറത്തു വരുന്നതും. എല്ലാം യു ഡി എഫ് കർക്കറിയാം. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കറിയാം. .

Leave a Reply

Your email address will not be published. Required fields are marked *