Your Image Description Your Image Description

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പല ഭക്ഷണവും കഴിക്കാനുള്ള കൊതിയുണ്ടാകുമെങ്കിലും അമ്മയുടേയും കുട്ടിയുടേയും ആരോഗ്യം മെച്ചപ്പെട്ട അവസ്ഥയിലായിരിക്കാന്‍ തീര്‍ച്ചയായും ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ. അതോടൊപ്പം തന്നെ ഗര്‍ഭിണിയാകുമ്പോള്‍ ഭക്ഷണം ആവശ്യത്തില്‍ അധികം കഴിപ്പിക്കുന്ന പ്രവണതയും കാണാറുണ്ട്.

ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ നിങ്ങളുടെ ആരോഗ്യ പരിശോധന നടത്തി ആവശ്യത്തിന് പോഷക ഗുണവും വൈറ്റമിനുമുള്ള ഭക്ഷണം ക്രമീകരിക്കുന്നതാകും ഉത്തമം. ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാമന്‍ മൈദയും മധുരവുമാണ്. പ്രമേഹം കൂടുന്നതിന് കാരണമാകുന്നതിനാലാണ് ഇത് ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണം.

പ്രിസര്‍വേറ്റീവ്‌സും ഒപ്പം കൃത്രിമമായി ചേര്‍ക്കുന്ന നിറങ്ങളും ആരോഗ്യത്തിന് കേടാണ്. നല്ല പോഷക ഗുണവും വൈറ്റമിന്റെ അളവും മത്സ്യങ്ങളില്‍ കൂടുതലാണ്. എന്നാല്‍ ഗര്‍ഭകാലത്ത് എല്ലാ മത്സ്യങ്ങളും ഉപയോഗിക്കുന്നത് പ്രശ്നമാണ്. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യങ്ങള്‍ നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിന് കാരണമാകും.

പാസ്ചറൈസ് ചെയ്ത പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കണം. പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പ്പന്നങ്ങളിലെ അസംസ്‌കൃത പാല്‍, തൈര്, ചീസ് എന്നിവ ഹാനികരമായ ബാക്ടീരിയ ഉള്‍ക്കൊള്ളുന്നവയാണ്. ഇത് കാരണം ഗര്‍ഭം അലസല്‍ പോലും സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. ഒരു ദിവസം പരമാവധി 200 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ ഉപയോഗിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *