Your Image Description Your Image Description

ഗുളിക കഴിക്കാതെ വിറ്റാമിൻ സി അടങ്ങിയ നാരങ്ങയും ഓറഞ്ചും കഴിച്ചാൽ ജലദോഷം അധികം കടുക്കാതെ പെട്ടെന്ന് മാറുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. വിറ്റാമിൻ സി ശരീരത്തിൽ എത്തുന്നതോടെ പ്രതിരോധ ശേഷി കൂടുന്നു. ഇതാണ് ജലദോഷം മാറാൻ കാരണമാകുന്നത്.

അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ സി ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്. ഇത് ഒരു ആന്റിഓക്‌സിഡന്റായി നിലകൊള്ളും. കോശങ്ങളെ നശിപ്പിക്കുകയും രോഗപ്രതിരോധ ശേഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

അണുബാധ തടയുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ വർദ്ധിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കുന്നു. വിറ്റാമിൻ സി പതിവായി കഴിക്കുന്നവരിൽ ജലദോഷത്തിന്റെ തീവ്രതയും കാഠിന്യവും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറയുംഎന്നാണ് നിരവധി പഠനങ്ങൾ തെളിയിക്കുന്നത്.

വിറ്റാമിൻ സി സപ്ളിമെന്റുകൾ കഴിക്കുന്നവർക്കും ഇത്തരം ഗുണങ്ങൾ ലഭിക്കും. കായിക താരങ്ങളെപ്പോലെ അധികം ശാരീരിക അദ്ധ്വാനത്തിൽ ഏർപ്പെടുന്നവർക്കാണ് വിറ്റാമിൻ സി കൂടുതൽ പ്രയോജനപ്പെടുന്നത്. സാധാരണക്കാർക്ക് ഇത് എത്രത്താേളം പ്രയോജനപ്പെടുമെന്ന് വ്യക്തമാകാൻ ഇനിയും പഠനങ്ങൾ പലത് നടക്കണം.

Leave a Reply

Your email address will not be published. Required fields are marked *