Your Image Description Your Image Description
Your Image Alt Text

മുംബൈ: മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂറിനെതിരെ മും​ബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടെ വാറന്റ്. മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറൻറ് നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രഗ്യാ സിംഗ് ഠാക്കൂർ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇളവ് ചോദിച്ചിരുന്നു.

തിങ്കളാഴ്ച ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പ്രത്യേക ജഡ്ജി എ.കെ. ലഹോത്തി ഇളവ് അപേക്ഷ തള്ളുകയും പ്രഗ്യക്കെതിരെ 10,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. മാർച്ച് 20നകം റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ഐ.എക്കും നിർദേശം നൽകി.

കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരായില്ലെങ്കിൽ തുടർനടപടി നേരിടേണ്ടവരുമെന്ന് കോടതി രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.2008 ൽ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിംഗ് ഠാക്കൂർ. കഴിഞ്ഞ ദിവസം ബിജെപി ഇറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇവരുടെ പേര് ഉണ്ടായിരുന്നില്ല.  2008 സെപ്തംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവ് നഗരമായ നാസിക്കിൽ മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ആറ് പേർ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *