Your Image Description Your Image Description

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊല കേസിൽ തുടർച്ചയായ രണ്ടാം ദിവസവും തിരച്ചിൽ നടത്തിയിട്ടും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനായില്ല. മുഖ്യ​പ്രതി നിതീഷ്​പൊലീസിനെ കുഴപ്പിച്ച്​ നിരന്തരം മൊഴി മാറ്റുകയാണ്.  കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്‍റേതെന്ന്​ (58) കരുതുന്ന മൃതദേഹം കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ ഹാളിലെ തറ പൊളിച്ച് കണ്ടെത്തിയിരുന്നു.

കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ എന്നയാളെയും ഇദ്ദേഹത്തിന്‍റെ മകളുടെ നവജാത ശിശുവിനെയും കൊന്നു എന്നതാണ് കേസ്. ഇതില്‍ കുഞ്ഞ് പ്രതി നിതീഷിന്‍റേത് തന്നെയാണ്.  വിവാഹത്തിന് മുമ്പ് വിജയന്‍റെ മകളില്‍ നിതീഷിന് ജനിച്ച കുഞ്ഞിനെ നാണക്കേട് ഭയന്നാണ് 2016ല്‍ കൊലപ്പെടുത്തുന്നത്. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂടെ നിന്നു.

കുഞ്ഞിനെ കൊന്ന ശേഷം സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നാണ് നിതീഷിന്‍റെ മൊഴി. എന്നാല്‍ ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴും ഒന്നും കണ്ടെത്താനായിരുന്നില്ല. വിജയനെ കൊലപ്പെടുത്തുന്നത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. ജോലിക്ക് പോകാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നിതീഷ് വിജയനെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. മൃതദേഹം വീടിനുള്ളില്‍ മറവ് ചെയ്യാൻ വിജയന്‍റെ ഭാര്യ സുമവും മകൻ വിഷ്ണുവും കൂട്ടുനിന്നതാണ്.

വിജയന്‍റെ കൊലപാതകത്തിൽ ഭാര്യയെയും മകനെയും അറസ്റ്റ്​ ചെയ്ത്​ ചോദ്യംചെയ്യും.കട്ടപ്പനയിൽ നടന്ന മോഷണ ശ്രമത്തിനിടെ പിടിയിലായ നിതീഷിനെയും വിഷ്‌ണുവിനെയും ചോദ്യംചെയ്തതിനെ തുടർന്നാണ് വിഷ്‌ണുവിന്റെ പിതാവ് വിജയന്റെയും സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി രഹസ്യമായി മറവുചെയ്ത സംഭവം പുറത്താകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *