Your Image Description Your Image Description
Your Image Alt Text

വോള്‍വോ കാര്‍ ഇന്ത്യയുടെ എക്സ് സി40 റീച്ചാര്‍ജിന്റെ പുതിയ വേരിയന്റ് 54.95 ലക്ഷത്തിന് ലഭ്യമാകും. സിംഗിള്‍ മോട്ടോര്‍ വേരിയന്റായ എക്സ് സി40 വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് എക്സ് ഷോറൂം വിലയായ 54.95 ലക്ഷത്തിന് ലഭിക്കുക. നികുതിയ്ക്ക് പുറമേയാണിത്. എക്സ് സി40 റീച്ചാര്‍ജിന്റെ ബുക്കിങ് ഓണ്‍ലൈന്‍ വഴിയായിരിക്കും. വോള്‍വോ കാര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ ബുക്ക് ചെയ്യാവുന്നതാണ്. കാറിന്റെ  പ്രീബുക്കിങ് ഇന്നുമുതല്‍ തുടങ്ങും. വോള്‍വോ കാര്‍ ഇന്ത്യ ഡീലര്‍മാരുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് കാര്‍ പ്രീ ബുക്ക് ചെയ്യാവുന്നതാണ്.

തദ്ദേശീയമായ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി എക്സ് സി40 റീച്ചാര്‍ജ്  സിംഗിള്‍ മോട്ടോര്‍ കര്‍ണ്ണാടകയിലെ ബെംഗളുരുവിലുള്ള ഹൊസകോട്ടെയിലാണ് അസംബിള്‍ ചെയ്തത്. വോള്‍വോയുടെ മറ്റു വാഹനമോഡലുകള്‍ക്ക് ഒപ്പമാണിത്.

2022 ലാണ് എക്സ് സി40 റീച്ചാര്‍ജ് വിപണിയില്‍ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ഈ കാറിന് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്. എക്സ് സി40 റീച്ചാര്‍ജിന്റെ സിംഗിള്‍ മോട്ടോര്‍ വേരിയന്റ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമാണുള്ളതെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും ഉപഭോക്തൃനിരയില്‍ ഗണ്യമായ വര്‍ധന ലക്ഷ്യമിട്ടുമാണ് പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിലയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഇതിനനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. എക്സ് സി40 റീച്ചാര്‍ജ് സിംഗിള്‍ മോട്ടോര്‍ വേരിയന്റ് കമ്പനിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. മികച്ച പെര്‍ഫോമന്‍സും സുസ്ഥിരമായ ഡ്രൈവിങ് അനുഭവവുമെല്ലാം പ്രദാനം ചെയ്യാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഓരോ വര്‍ഷവും ഇന്ത്യയില്‍ ഒരു പുതിയ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുകയെന്ന വാഗ്ദാനം ഇതുവഴി വീണ്ടും പാലിക്കപ്പെടുകയാണ്. ബെംഗളൂരുവിലെ ഹൊസകോട്ടെ പ്ലാന്റില്‍ അസംബിള്‍ ചെയ്തുവെന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണെന്ന് ജ്യോതി മല്‍ഹോത്ര പറഞ്ഞു.

പ്രകടനത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന എക്സ്സി40 റീചാര്‍ജ് സിംഗിള്‍ മോട്ടോര്‍ വേരിയന്റ് സ്വപ്നതുല്യമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. WlTP സ്റ്റാന്‍ഡേര്‍ഡ് പ്രകാരം 475 കിലോമീറ്ററും ICAT പരീക്ഷണസാഹചര്യങ്ങളില്‍ 592 കിലോമീറ്ററും ഒറ്റ ചാര്‍ജില്‍ ഉറപ്പ് നല്‍കുന്ന വാഹനം ഡ്രൈവിങ്ങില്‍ ആത്മവിശ്വാസം ഉറപ്പുനല്‍കുന്നു.  238ബിഎച്പി ശക്തിയും 420എന്‍എം ടോര്‍ക്കുമുള്ള എക്സ്സി40 റീചാര്‍ജ് കാറിനു  പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 7.30 സെക്കന്റ് മതി എന്നത്  ആവേശദായകമായ പ്രകടനവും ഒപ്പം സുസ്ഥിരതയും നല്‍കുന്നു .

എക്സ്സി 40 റീചാര്‍ജിന്റെ പ്രധാന സവിശേഷതകള്‍

പവര്‍:  238 എച്പി

ടോര്‍ക്:  420 എന്‍എം

ബാറ്ററി: 69 കെ ഡബ്ല്യൂ എച്

ബാറ്ററി വിഭാഗം: എല്‍-ഇയോന്‍ (Li-Ion)

അക്സെലിറേഷന്‍: 0-100 കിലോമീറ്റര്‍ – 7.30 സെക്കന്റ്

ബാറ്ററി വാറന്റി: 8 വര്‍ഷം /1,60,000കിലോമീറ്റര്‍

ഉയര്‍ന്ന വേഗത: മണിക്കൂറില്‍ 180 കിലോമീറ്റര്‍

ഡബ്ല്യൂ

എല്‍. ടി. പി. റേഞ്ച്: 475 കിലോമീറ്റര്‍

ഐ. സി. എ. ടി റേഞ്ച് : 592 കിലോമീറ്റര്‍

ബാറ്ററി ഭാരം: 500 കിലോഗ്രാം

ഫ്രണ്ട് സ്റ്റോറേജ്: 31 ലിറ്റര്‍

ബൂട്ട് സ്‌പേസ്: 419 ലിറ്റര്‍

ഗ്രൗണ്ട് ക്ലീയാറന്‍സ്: 175 എംഎം

വണ്‍ പെടല്‍ ഡ്രൈവ് ഓപ്ഷന്‍

തുകല്‍രഹിത അകം

സവിശേഷമായ ബാറ്ററി സുരക്ഷ

ഭംഗിയായി പാക്ക് ചെയ്ത സെന്‍സറുകളോട് കൂടിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസ്സിസ്റ്റ് സിസ്റ്റംസ് സെന്‍സര്‍ പ്ലാറ്റ്‌ഫോം

എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്

അഞ്ചു വര്‍ഷ കാലാവധിയോട് കൂടിയ ഡിജിറ്റല്‍ സേവനങ്ങള്‍

വാഹനത്തിനൊപ്പമുള്ള ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലെ, ഗൂഗിള്‍ മാപ്സ് അടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍

വോള്‍വോ കാര്‍സ് ആപ് (കാര്‍ ലോക്ക്/ അന്‍ലോക്ക്, പ്രീകണ്ടീഷനിങ്, ബാറ്ററി ചാര്‍ജിങ് സ്റ്റാറ്റസ്)

മികച്ച പ്രകടനശേഷിയുള്ള സൗണ്ട് സിസ്റ്റം (250വര്‍ക്ക്, 8 സ്പീക്കര്‍സ്)

വോള്‍വോ ഓണ്‍ കാള്‍

പിഎം 2.5 സെന്‍സറോട്ആ കൂടിയ ആധുനിക വായു ശുദ്ധീകരണ സംവിധാനം

റിവേഴ്സ് ക്യാമറ

ബ്ലൈന്‍ഡ് സ്‌പോട്, ക്രോസ്സ് ട്രാഫിക് അറിയിപ്പ് സംവിധാനം

അടാപ്റ്റീവ് ക്രൂസ് കണ്ട്രോള്‍

പൈലറ്റ് അസ്സിസ്റ്റ്

ലൈന്‍ ട്രാഫിക് പാലിക്കാനുള്ള സഹായ സംവിധാനം

കൂട്ടിയിടി സാധ്യത കുറക്കാനുള്ള സംവിധാനം (മുന്‍പിലും പുറകിലും)

പാര്‍ക്കിംഗ് അസിസ്റ്റന്‍സ് സെന്‍സര്‍സ് (മുന്‍പിലും പുറകിലും)

7 എയര്‍ബാഗുകള്‍

മൊബൈല്‍ വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനം

ക്ലേശരഹിത ഉടമസ്ഥാവകാശ പാക്കേജ്

തുടക്കത്തിലേ എക്‌സ്‌ഷോറൂം വില: 54.95 ലക്ഷം (കൂടാതെ ബാധകമായ നികുതികളും)

8 വര്‍ഷ ബാറ്ററി വാറന്റി

3 വര്‍ഷ സമഗ്രവാഹന വാറന്റി

3 വര്‍ഷ വോള്‍വോ സേവന പാകജ്

3 വര്‍ഷ റോഡ്‌സൈഡ് അസിസ്റ്റന്‍സ്

5 വര്‍ഷ കാലാവധിയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍

1 വാള്‍ ബോക്‌സര്‍ ചാര്‍ജര്‍ (11Kw)

 തേര്‍ഡ്  പാര്‍ട്ടി മുഖാന്തരം

2023 ല്‍ വോള്‍വോയുടെ ഇലക്ട്രിക് മോഡലുകളായ എക്‌സ് സി 40 റീചാര്‍ജ്, സി40 റീചാര്‍ജ് എന്നിവയ്ക്ക് ആകെ വില്‍പ്പനയുടെ 28 ശതമാനം വിഹിതം കയ്യടക്കാനായി. തദ്ദേശീയമായി അസെംബിള്‍ ചെയ്ത ഇലക്ട്രിക് എക്‌സ് സി 40 റീചാര്‍ജ് ഡ്യൂവല്‍ മോട്ടോര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ മോഡലിന്റെ 510 യൂണിറ്റുകളാണ് ഈ കാലയളവില്‍ വിറ്റഴിക്കപ്പെട്ടത്. അതുപോലെ തന്നെ  2023 സെപ്റ്റംബര്‍റില്‍ അവതരിപ്പിച്ച സി 40 റീചാര്‍ജ് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ മോഡലിന്റെ 180 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.

ആഡംബരം അനുഭവിച്ചറിയാം

ആഡംബരമെന്തെന്നു അനുഭവിച്ചറിയാനാണ് വോള്‍വോ അവസരമൊരുക്കുന്നത്.  എക്‌സ് സി 40 റീചാര്‍ജ്, സി 40 റീചാര്‍ജ് ഉപഭോക്താക്കള്‍ക്കുമായി ട്രീ ക്രോണോര്‍ എക്‌സ്പീരിയന്‍സ് എന്ന പേരില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇത് എക്‌സ് സി 40:റീചാര്‍ജ് സിംഗിള്‍ മോട്ടോര്‍ ഉപഭോക്താക്കളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ട്രീ ക്രോണോര്‍ എന്നാല്‍ സ്വീഡിഷ് ആഡംബരത്തിന്റെ പര്യായമായ മൂന്നു കിരീടങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആഡംബരം അനുഭവിച്ചറിയുന്നതിനൊപ്പം ,ആനുകൂല്യങ്ങളുടെ നീണ്ട നിരയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *