Your Image Description Your Image Description
Your Image Alt Text

ഗാസിപുര്‍: വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ച് നിരവധി പേർ മരിച്ചു, പത്തിലധികം പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ഗാസിപൂരിൽ മർദാഹ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം. വിവാഹ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. 30ഓളം പേരാണ് ഇതിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

അപകടത്തില്‍ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ഇലക്ട്രിക് വയറില്‍ തട്ടി തീ പിടിക്കുകയും തുടര്‍ന്ന് ബസിലൊന്നാകെ തീ പടരുകയും ചെയ്യുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹസംഘം ആയതിനാല്‍ തന്നെ ധാരാളം പേര്‍ ബസിലുണ്ടായിരുന്നുവത്രേ. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇപ്പോഴും തീ മുഴുവനായി അണഞ്ഞുതീര്‍ന്നിട്ടില്ല. കോപാഗഞ്ചില്‍നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

തീ ആളിപ്പടർന്നതിനാൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമായതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പലരുടെയും പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ കൂടാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *