Your Image Description Your Image Description
Your Image Alt Text

ദുബായ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം. സൗദിയിലെ സുദൈർ, തുമൈർ പ്രദേശങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റമസാൻ ഒന്നായിരിക്കുമെന്നു സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചു. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും തിങ്കളാഴ്ചയാണു വ്രതാരംഭം.

ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ച ശഅബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും വ്രതാരംഭം. മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *