Your Image Description Your Image Description
Your Image Alt Text

കോൺഗ്രസിന്റെ ഈ കൂടുമാറ്റം ഏറ്റവുംകൂടുതൽ ബാധിച്ചിരിക്കുന്നത് കോൺഗ്രസിനെ നമ്പി നിൽക്കുന്ന മുസ്ലിം ലീഗിനെ തന്നെയാണ്.. . . .ഇക്കണക്കിന് പോയാൽ ലീഗ് മറ്റേതെങ്കിലും മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കുന്നതാകും നല്ലത്. . . കോൺഗ്രസിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വിഷമിക്കുകയാണ് ലീഗ്. . . . രണ്ടു തലമുതിർന്ന ശക്തരായ കോൺഗ്രസ്സ് നേതാക്കളുടെ മക്കൾ ആണ് ബിജെപിയിലേക്ക് പോയത്. . . ലീഗിനൊപ്പം എന്നും നിന്നിരുന്ന ലീഡർ തന്നെ ആയിരുന്നു കെ കരുണാകരൻ. . . അദ്ദേഹത്തിന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് ചേക്കേറിയത് വലിയ ഒരു അടി തന്നെയാണ് മുസ്ലിം ലീഗിന് നൽകിയത് . . . എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി പാളയത്തിലേക്ക് ചേക്കേറിയയതിന്റെ ക്ഷീണം തീരുന്നതിന് മുന്നെയാണ് പദ്മജയെ കൈവിട്ടത്. . . .

കോൺഗ്രസ്‌ നേതാക്കളുടെ വർധിച്ചുവരുന്ന ബിജെപി പ്രേമം ന്യൂനപക്ഷങ്ങളിലാകെ സംശയമുയർത്തുന്നുണ്ട്‌. അവസരവാദികളായ നേതാക്കളുള്ള കോൺഗ്രസിനെ മുൻനിർത്തി ബിജെപിയെ എങ്ങനെ പ്രതിരോധിക്കുമെന്നാണ്‌ ലീഗിന്റെ ആശങ്ക. ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി എന്നത്‌ കേരളത്തിലും യാഥാർഥ്യമായി കൊണ്ടിരിക്കുകയാണ്. . . . .

ഒരു ഡസനോളം നേതാക്കളാണ്‌ ഈയടുത്തായി ബിജെപിയിലെത്തിയത്‌. അടുത്തിടെ മറ്റ്‌ സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ കോൺഗ്രസിലെ 35 പ്രമുഖർ ബിജെപിയിൽ ചേർന്നു. ചരിത്രത്തിലില്ലാത്ത വിശ്വാസത്തകർച്ച കോൺഗ്രസ്‌ നേരിടുമ്പോഴാണ്‌ പത്മജയുടെ രാജി. ഈ വിശ്വാസത്തകർച്ചയ്‌ക്ക്‌ വലിയ വിലനൽകേണ്ടി വരികയെന്ന ഭീതി ലീഗ്‌ നേതൃത്വത്തിനുണ്ട്‌. പ്രശ്‌നപരിഹാരത്തിൽ കെപിസിസി നേതൃത്വം പരാജയമാണെന്ന വിലയിരുത്തലും ലീഗിനുണ്ട്‌. ചില പ്രമുഖർകൂടി കോൺഗ്രസ്‌ വിട്ടേക്കുമെന്ന വാർത്തയും ലീഗിന്റെ നെഞ്ചിടിപ്പുയർത്തുന്നു.

എന്നാൽ മറുഭാഗത്ത് ആരു വരുന്നു, ആരു പോകുന്നു, ആരാണ്‌ സ്ഥാനാർഥിയാവുക എന്നുപോലും സുരേന്ദ്രനും ബിജെപി സംസ്ഥാന നേതൃത്വം ഒന്നും അറിയുന്നില്ല.അതാണ് ഇവിടുത്തെ ഏറ്റവും വലിയ ഹൈലൈറ്. . . . കേന്ദ്ര ഇടപെടലിൽ അന്തംവിട്ടിരിക്കുകയാണ്‌ സംസ്ഥാന നേതാക്കൾ. വിശ്വാസ്യതയില്ലാത്ത നേതൃത്വമായി തുടരേണ്ട ഗതികേടിലാണ്‌ പ്രസിഡന്റ്‌ കെ സുരേന്ദ്രനും സംഘവും. ഏറ്റവും ഒടുവിൽ പത്മജ വേണുഗോപാലിന്റെ വരവാണ്‌ സുരേന്ദ്രൻ അടക്കമുള്ളവരെ ഞെട്ടിച്ചത്‌. പത്മജ ബിജെപിയിൽ ചേരുന്നതായി വാർത്താചാനലുകളിൽനിന്നാണ്‌ പ്രധാന നേതാക്കൾപോലും അറിഞ്ഞത്. നേതൃത്വത്തെ ഇരുട്ടിലാഴ്‌ത്തിയുള്ള ഏർപ്പാടാണ്‌ സംസ്ഥാനത്ത്‌ അരങ്ങേറുന്നതെന്ന്‌ ഭാരവാഹികളിൽ ചിലർ രഹസ്യമായി പറയുന്നു.

സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ്‌ ജാവ്‌ദേക്കർ, ആർഎസ്‌എസ്‌ നിയോഗിച്ച സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷ്‌ എന്നിവരാണ്‌ തീരുമാനങ്ങൾ എടുക്കുന്നത്. മറ്റ്‌ നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ല. ഇരുവർക്കും മോദി–-അമിത്‌ ഷാ സഖ്യത്തിന്റെ പിൻബലമുള്ളതിനാൽ മിണ്ടാനുമാകില്ല. . . .

പത്മജയ്‌ക്ക്‌ ഭാരവാഹിത്വം ചർച്ചചെയ്‌തേ നൽകാവൂവെന്ന അഭിപ്രായം ഇവിടെയുണ്ട്‌. കോൺഗ്രസ്‌ നേതാക്കളായ എ പി അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി എന്നിവരെ അഖിലേന്ത്യാ ഭാരവാഹിയാക്കിയശേഷമാണ്‌ നേതാക്കൾ അറിഞ്ഞത്‌. സ്ഥാനാർഥിനിർണയത്തിലും സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ തീരുമാനത്തിന്‌ പുല്ലുവിലപോലും ലഭിച്ചില്ല. തിരുവനന്തപുരത്ത്‌ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറെയും പത്തനംതിട്ടയിൽ അനിൽ ആന്റണിയെയും സ്ഥാനാർഥിയാക്കാൻ സുരേന്ദ്രന്‌ ഒട്ടും താൽപ്പര്യമുണ്ടായിരുന്നതുമില്ല. . . . .

Leave a Reply

Your email address will not be published. Required fields are marked *