Your Image Description Your Image Description
Your Image Alt Text

ഉലകം ചുറ്റും വാലിബനാണ് കെ.മുരളീധരൻ. വേഷം മാറിയൊക്കെ തന്നെ വിശേഷിപ്പിക്കും. ഇടതിന് മുന്നിൽ മുരളിധരൻ കടുത്ത ഫാസിസിസ്റ് വിരുദ്ധനുമൊക്കെയാണ്. . ബി ജെ പികാർക്കു മുന്നിൽ കടുത്ത വർഗീയ വിരുദ്ധനായി മാറുന്ന മുരളീധരൻ കൃഷ്ണനായി സ്വയം വിശേഷിപ്പിക്കും.

പേരിൽ കൃഷ്ണന്റെ പേരുണ്ടായതു കൊണ്ട് കൃഷ്ണനാകുമോ എന്ന് ചോദിച്ചാൽ മറുപടിയില്ല. സുരേഷ് ഗോപിക്കെതിരെ കുരു ക്ഷേത്ര യുദ്ധമാണെന്നാണ് മുരളീധരന്റെ വയ്പ്പ്. കൃഷ്ണൻ്റെ പേരു മാത്രമേ അദ്ദേഹത്തിനുള്ളൂ കർമ്മത്തിൽ കുരുക്ഷേത്രയുദ്ധഭൂമിയിലെ മറ്റൊരു കഥാപാത്രത്തിൻ്റെ പേരാണ് ചേരുകയെന്ന് കെ.സുരേന്ദ്രൻ മറുപടി പറഞ്ഞു. അതോടെ അതും അവസാനിപ്പിച്ച് . ഇപ്പോളിതാ പദ്മജ രംഗത്തിറങ്ങിയിട്ടുണ്ട് കെ കരുണാകരനെ കൂടെ നിന്ന് താൻ ഒരിക്കലും ചാടിച്ചിട്ടില്ല, പക്ഷെ മുരളി വേണ്ടുവോളം ചതിച്ചിട്ടുണ്ടെന്നു.

പണ്ട് കെ കരുണാകരനെ കൊണ്ട് ഇടതു പാളയത്തിലെച്ചതും അവിടെ നിന്നും തിരികെ പോയതും അതിന്റ എപിന്നാമ്പുറ കഥകളും സുരേഷ് ഗോപിക്ക് വേണ്ടി ഇനി പദ്മജ പാടി നടക്കും തൃശൂർ മണ്ഡലത്തിൽ. പദ്മജ പറയാനിരിക്കുന്ന പല കഥകളുമുണ്ടിനി പുറത്തു വസരം. ഇതൊക്കെ ചീഞ്ഞു വളമാകുക സുരേഷ് ഗോപിക്ക് മാത്രം. ഇടതു സ്ഥാനര്തി വി എസ സുനിൽകുമാർ തന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു തന്നെയാണ്. കാ രണം തൃശൂരിൽ ഇപ്പോൾ രാഷ്ട്രീയ നിലപാടുകളിലൂന്നി തിരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഇടതുസ്ഥാനാര്ഥിയും, കുടുംബ കഥകൾ പറഞ്ഞു പരസ്പര വിഴുപ്പലക്കൽ നടത്തുന്നത് കോൺഗ്രെസും ബി ജെ പിയും തമ്മിൽ. . രണ്ടര പതിറ്റാണ്ടിനിടെ അരഡസനിലധികം മണ്ഡലങ്ങളിൽ മുരളീധരൻ മാറി മാറി മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യാദൃശ്ചികമായി മുരളി വടകരയിലെത്തി. ഇത്തവണ യാദൃശ്ചികമായി അയാൾ വടകര വിട്ട് തൃശ്ശൂരേക്ക് പറന്നു. ആത്യന്തികമായി ഒരു ജനപ്രതിനിധിയുടെ അളവുകോൽ അയാൾ നാടിന് വേണ്ടി എന്ത് ചെയ്തു എന്നതാണ്. അടിക്കുന്ന പഞ്ച് ഡയലോഗ് അല്ലാതെ ഉള്ളിൽ ശൂന്യമാണ് കെ.മുരളീധരൻ എന്ന വടകര എംപി.

സിറ്റിങ്‌ എംപി ടി എൻ പ്രതാപനെ മാറ്റി വടകരയിൽനിന്ന്‌ കെ മുരളീധരൻ തൃശൂർ മണ്ഡലത്തിൽ മത്സരിക്കാനെത്തുമ്പോൾ അദ്ദേഹത്തിന്റെ തോൽവിയുടെ ചരിത്രവും ചർച്ചയാകുന്നു. മത്സരിച്ച 12 തെരഞ്ഞെടുപ്പിൽ ആറിലും തോൽവിയേറ്റുവാങ്ങിയ മുരളീധരൻ ഇതിനിടയിൽ മൂന്ന്‌ പാർടികളിലും പ്രവർത്തിച്ചു. ഏഴുതവണ തുടർച്ചയായി കോൺഗ്രസ്‌ ജയിച്ച വടക്കാഞ്ചേരി നിയമസഭാ മണ്ഡലം മുരളീധരൻ മത്സരിച്ചതോടെ ഇടതുപക്ഷ കോട്ടയായി മാറി. കെപിസിസി പ്രസിഡന്റ്‌ പദവി ഉപേക്ഷിച്ച്‌ മന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്‌ത ഏക നേതാവും മുരളീധരനാണ്‌.

1989 മുതൽ 2019 വരെ ഏഴ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മൂന്ന്‌ തവണ തോറ്റു. അഞ്ച്‌ തവണ നിയമസഭയിലേക്ക്‌ മത്സരിച്ചപ്പോഴും മൂന്ന്‌ തവണ തോറ്റു. 1996 ൽ കോഴിക്കോട്‌ ലോക്‌സഭാ മണ്ഡലത്തിൽ എം പി വീരേന്ദ്രകുമാറിനോട്‌ 38,703 വോട്ടിനാണ്‌ തോറ്റത്‌. 1998ൽ തൃശൂരിൽ വി വി രാഘവനോട്‌ തോറ്റത്‌ 18,409 വോട്ടിനും. 2009ൽ വയനാട്‌ മണ്ഡലത്തിൽ എൻസിപി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പരാജയം ദയനീയമായിരുന്നു. എം ഐ ഷാനവാസിനോട്‌ 3,11,040 വോട്ടിനാണ്‌ പരാജയപ്പെട്ടത്‌.

2004 ൽ കെപിസിസി പ്രസിഡന്റായിരിക്കെ എംഎൽഎ അല്ലാത്ത മുരളീധരൻ ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. കോൺഗ്രസിലെ വി ബലറാമിനെ രാജിവയ്‌പ്പിച്ച്‌ വടക്കാഞ്ചേരി മണ്ഡലത്തിൽ മത്സരിച്ചു. അന്ന്‌ കോൺഗ്രസ്‌ ക്വോട്ടയിൽ സിപിഐ എമ്മിലെ എ സി മൊയ്‌തീനോട്‌ 3,715 വോട്ടിനാണ്‌ തോറ്റത്‌. പിന്നീട്‌ കെ കരുണാകരൻ ഡെമോക്രാറ്റിക്‌ ഇന്ത്യൻ കോൺഗ്രസ്‌ (ഡിഐസി) എന്ന പാർടി രൂപീകരിച്ചപ്പോൾ 2006 ൽ കൊടുവള്ളിയിൽ മത്സരിച്ചു. എൽഡിഎഫിലെ പിടിഎ റഹീമിനോട്‌ 7,506 വോട്ടിന്‌ തോറ്റു. 2021 ലെ തെരഞ്ഞെടുപ്പിൽ നേമത്ത്‌ മൂന്നാംസ്ഥാനത്തുമായി. എന്നാൽ നിരന്തരം തോൽവികൾ ഏറ്റുവാങ്ങിയ മുരളീധരനെ വീരപരിവേഷം നൽകി അവതരിപ്പിക്കുകയാണ്‌ മാധ്യമങ്ങൾ.

വടകര മണ്ഡലത്തിന് വേണ്ടി കേന്ദ്രാവിഷ്കൃത പദ്ധതികളല്ലാതെ ഒന്നും നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കുറ്റ്യാടിയിലെ നാളീകേര കർഷകരുടെ പ്രശ്നത്തിലോ നാടിൻ്റെ മറ്റ് അടിസ്ഥാന വികസന പ്രവർത്തനങ്ങളിലോ ഒരുതരത്തിലുള്ള ഇടപെടലും നടത്താത്ത നേതാവാണ് അദ്ദേഹം. തനിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ കൊയിലാണ്ടി മണ്ഡലത്തിൽ എംപിയായ ശേഷം എത്ര തവണ മുരളി പോയിട്ടുണ്ട്?

വടകരയിൽ വർഗീയവാദികളെ പ്രീണിപ്പിച്ചത് മാത്രമാണ് മുരളീധരൻ്റെ നേട്ടം. സിഎഎ സമരകാലത്തും ഹമാസ് ഐക്യദാർഢ്യവേദികളിലും മുസ്ലിം വർഗീയത ആളികത്തിക്കാൻ അയാൾക്ക് സാധിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കാൻ പാടില്ലെന്ന് അയാൾ കോൺഗ്രസ് നേതാക്കളോട് ആജ്ഞാപിച്ചു. എന്നാൽ പൂഞ്ഞാറിൽ ക്രൈസ്തവ വൈദികൻ ആക്രമിക്കപ്പെട്ടപ്പോൾ മുരളി ഒരക്ഷരം പോലും മിണ്ടിയില്ല. കാരണം 30% വരുന്ന വടകരയിലെ മുസ്ലിം വോട്ടിൽ കണ്ടുകൊണ്ടായിരുന്നു മുരളിയുടെ നിലപാടുകൾ രൂപപ്പെട്ടത്. വടകരയിൽ നിന്നും തൃശ്ശൂരിൽ എത്തുമ്പോൾ മുരളീധരൻ്റെ മുസ്ലിം പ്രീണനവും ഹൈന്ദവ-ക്രൈസ്തവ വിരുദ്ധതയും ചർച്ചയാവുമെന്നുറപ്പാണ്. മതനിരപേക്ഷതയെന്നാൽ ഒരു മതത്തെ വാഴ്ത്തുകയും മറ്റുമതങ്ങളെ ഇകഴ്ത്തുകയുമല്ലെന്ന് തൃശ്ശൂരിലെ ജനങ്ങൾ മുരളിയെ പഠിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *