Your Image Description Your Image Description

തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടകൊലപാതക കേസില്‍ മൃതദേഹത്തിന്‍റേത് എന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. വീ­​ടി­​ന്‍റെ ത­​റ കു­​ഴി­​ച്ചു­​ള്ള പ​രി­​ശോ­​ധ­​ന​യി​ലാ​ണ് ത­​ല­​യോ­​ട്ടി​യും അ­​സ്ഥി​യും ക​ണ്ടെ​ത്തി​യ​ത്. ഇത് വിജയന്റെ തന്നേതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം.

വി​ജ​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന പാ​ന്‍റ്സ്, ഷ​ര്‍​ട്ട്, ബെ​ല്‍­​റ്റ് എ­​ന്നി­​വ​യും ക­​ണ്ടെ­​ത്തി​യി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​തി നി​തീ​ഷി​നെ പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഞെരുങ്ങിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതി നിതീഷ് നല്‍കിയ മൊഴി അനുസരിച്ച് വിജയന്റെ മൃതദേഹാവശിഷ്ടം തന്നെയാണെന്ന നിഗമനത്തിലെത്തുന്നുണ്ട് പൊലീസ്.

അതേസമയം, കേസില്‍ കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരെ പ്രതി ചേർത്തു. നിതീഷാണ് കേസിലെ മുഖ്യ പ്രതി. മോഷണക്കേസിൻ്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. 2023 ൽ കക്കാട്ടുകടയിലെ വീട്ടിൽ വെച്ച് നിതീഷ് വിജയനെ കൊലപ്പെടുത്തി. ഇത് സുമയുടെയും വിഷ്ണുവിൻ്റെയും ഒത്താശയോടെയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *