Your Image Description Your Image Description

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയെന്ന് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട്. 18 പേർ പലയിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ മർദിച്ചെന്നും റിപ്പോട്ടിൽ പറയുന്നു. സിദ്ധാർത്ഥന് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു, 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചു, സർവകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അടിവസ്ത്രം മാത്രം  ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചെന്നും പ്രതിയായ സിഞ്ചോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്.

സിദ്ധാർഥന്റെ സുഹൃത്തും എസ്.എഫ്.ഐ ഭാരവാഹിയുമായ അക്ഷയ്’യുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.സിദ്ധാർഥന്റെ മരണത്തിൽ അക്ഷയ്ക്ക് പങ്കെുണ്ടെന്നും പ്രതിചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കൊലപാതക സാധ്യതയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സിദ്ധാർഥ് മരിച്ചതിന് ശേഷം കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ 31 പേരിൽ അക്ഷയ് ഉൾപ്പെട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തിയ 18 പ്രതികളിൽ ഇയാൾ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *