Your Image Description Your Image Description

ഇടുക്കി : വണ്ടിപ്പെരിയാറിൽ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഞ്ചുമല സ്വദേശി മാക്സ് എന്ന രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇയാളും ഓട്ടോറിക്ഷാ ഡ്രൈവറാണ്.

പശുമല ക്ഷേത്രോത്സവത്തിനിടെയാണ് സംഭവമുണ്ടായത്.ഉത്സവത്തിനായി പ്രദേശത്തേക്ക് എത്തിയതായിരുന്നു ജിത്തു. സ്ഥലത്ത് വെച്ച് രാജനുമായി തർക്കമുണ്ടായി. നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാൽ അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു.നാട്ടുകാര്‍ ഉടന്‍ തന്നെ ജിത്തുവിനെ വണ്ടിപ്പെരിയാര്‍ ആശുപത്രിയിലും തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ജിത്തു ഓട്ടോറിക്ഷ ഡ്രൈവറും മേളം വാദ്യത്തിനു പോകുന്ന ആളുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *