Your Image Description Your Image Description

ജയ്പൂർ: ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച 40കാരനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ തള്ളി. രാജസ്ഥാനിലെ ബാരൻ ജില്ലാ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 26നാണ് ഓം പ്രകാശ് ബൈർവയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ടു സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാൾ അറസ്റ്റ് ഭയന്ന് വിഷം കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിലാണ്.

ഫെബ്രുവരി 26 നാണ് ഓം പ്രകാശ് ബൈര്‍വയെ, ബാരന്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗികാഭ്യർത്ഥന നിരസിച്ച യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ബാരന് പോലീസ് സൂപ്രണ്ട് രാജ് കുമാര്‍ ചൗധരി പറഞ്ഞു.

ബാരൻ നഗരത്തിലെ മുരളീധർ പ്രജാപതി (32), സുരേന്ദ്ര യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രജാപതി കൊലക്കുറ്റം സമ്മതിച്ചു. വഴിയരികിൽ ധാബ നടത്തുന്നയാളാണ് പ്രജാപതി. ദിവസക്കൂലിക്ക് പണിയെടുക്കുന്നയാളാണ് യാദവ്.  കൊലപാതകം നടന്ന ദിവസം പ്രജാപതിയും യാദവും ബൈർവയും ഒരുമിച്ച് മദ്യപിച്ചു. അതിന് ശേഷം മൂന്ന് പേരും  പ്രജാപതിയുടെ സഹോദരിയെ കാണാൻ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയി. തിരിച്ചുവരുന്ന വഴി ഓറൽ സെക്സിന് പ്രജാപതിയും യാദവും ബൈർവയെ നിർബന്ധിച്ചു. വിസമ്മതിച്ചതിനെത്തുടർന്ന് കുത്തിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *