Your Image Description Your Image Description

മഹാ​ശി​വ​രാ​ത്രി​ ഉത്സവത്തോടനുബനധിച്ച് ​ആ​ലു​വ​ ​അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ഇ​ന്ന് ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ൾ​ ​ന​ട​ക്കും.​ ​പു​ല​ർ​ച്ചെ​ 5.30​ന് ​മേ​ൽ​ശാ​ന്തി​ ​പി.​കെ.​ ​ജ​യ​ന്ത​ന്റെ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ഗു​രു​പൂ​ജ​യോ​ടെ​ ​ച​ട​ങ്ങു​ക​ൾ​ ​ആ​രം​ഭി​ച്ചു.
ആ​റി​ന് ​ശാ​ന്തി​ഹ​വ​നം,​ ​ഉ​ച്ച​ക്ക് 12.30​ന് ​മ​ഹാ​ഗു​രു​പൂ​ജ,​ ​വൈ​കി​ട്ട് 6.15​ന് ​ദീ​പാ​രാ​ധ​ന,​ 7.30​ന് ​സു​ദ​ർ​ശ​ന​ ​ഹോ​മം​ ​എ​ന്നി​വ​ ​ന​ട​ക്കും.​ ​രാ​ത്രി​ ​ഒ​മ്പ​ത് ​മു​ത​ൽ​ ​ബ​ലി​ത​ർ​പ്പ​ർ​പ്പ​ണം​ ​ആ​രം​ഭി​ക്കും.​ ​നാ​ളെ​ ​ഉ​ച്ച​വ​രെ​ ​ശി​വ​രാ​ത്രി​ ​ബ​ലി​ത​ർ​പ്പ​ മു​ണ്ടാ​കും.​ ​കും​ഭ​മാ​സ​ത്തി​ലെ​ ​ക​റു​ത്ത​വാ​വ് ​ദി​വ​സ​മാ​യ​ ​നാ​ളെ​ ​വൈ​കി​ട്ട് 6.30​ ​മു​ത​ൽ​ ​പ​ത്താം​ ​തീ​യ​തി​ ​ഉ​ച്ച​ക്ക് 2.30​വ​രെ​യായതിനാൽ ​ഇ​ന്ന് ​രാ​ത്രി​ 9 മണിക്ക് ആ​രം​ഭി​ക്കു​ന്ന​ ​ബ​ലി​ത​ർ​പ്പ​ണ​ ​ച​ട​ങ്ങു​ക​ൾ​ ​പ​ത്താം​ ​തീ​യ​തി​ ​ഉ​ച്ച​വ​രെ​യും​ ​നീ​ളും.

കൂടാതെ, സ​ർ​വ​മ​ത​ ​സ​മ്മേ​ള​ന​ ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ​അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ഇ​ന്ന് ​ഉ​ച്ച​ക്ക് ​ര​ണ്ടി​ന് ​ന​ട​ക്കു​ന്ന​ ​ദാ​ർ​ശ​നി​ക​ ​സ​മ്മേ​ള​നം​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​ ​സം​ഘം​ ​ട്ര​സ്റ്റ് ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​മു​ൻ​ ​മ​ന്ത്രി​ ​എ​സ്.​ ​ശ​ർ​മ്മ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​സ്വാ​മി​ ​മു​ക്താ​ന​ന്ദ,​ ​സി​സ്റ്റ​ർ​ ​റോ​സ്ലി​ ​വ​ർ​ഗീ​സ്,​ ​ചേ​ന്ദ​മം​ഗ​ലം​ ​പ്ര​താ​പ​ൻ,​ ​സ്വാ​മി​ ​സു​രേ​ശ്വ​രാ​ന​ന്ദ,​ ​ബി​ന്ദു​ ​ര​തീ​ഷ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.

വൈ​കി​ട്ട് ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​നത്തിനു​ശേ​ഷം​ ​’​ദേ​വാ​ല​യം​’,​ ​’​ഗു​രു​ ​തി​രി​ച്ചു​വ​ന്ന​പ്പോ​ൾ​’​ ​എ​ന്ന​ ​ര​ണ്ട് ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​പ്ര​കാ​ശ​നം​ ​ന​ട​ക്കും.​ ​തു​ട​ർ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​താ​യി​ക്കാ​ട്ടു​ക​ര​ ​ശാ​ഖാ​ ​വ​നി​താ​സം​ഘം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​മെ​ഗാ​ തി​രു​വാ​തി​ര,​ ​നൊ​ച്ചി​മ​ ​ഗു​രു​സ്മൃ​തി​ ​ഗ്രൂ​പ്പ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ,​ ​രാ​ത്രി​ 11​ന് ​അ​നി​ൽ​ ​ഏ​ക​ല​വ്യ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​’​ഗ​സ​ൽ​രാ​ത്ത്’​ ​എ​ന്നി​വ​ ​ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *