Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. ശിലാസ്ഥാപനം ദലീമ ജോജോ എം.എല്‍.എ നിര്‍വഹിച്ചു.

പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ 1981ല്‍ ആരംഭിച്ച അങ്കണവാടി ഇതുവരെ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടിക്കായി പുതിയ സ്മാര്‍ട്ട് കെട്ടിടം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *