Your Image Description Your Image Description
Your Image Alt Text

ദുബൈ : ലിവ് ടു സ്‌മൈൽ ഡിജിറ്റൽ അക്കാദമിയിലൂടെ പഠനം പൂർത്തിയാക്കി, പത്താം ക്ലാസ്സ്, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പരീക്ഷകൾ പാസ്സായ, യു എ ഇ യിലെ വ്യത്യസ്ത എമിറേറ്റുകളിൽ നിന്നുള്ള പഠിതാക്കളുടെ കോൺവൊക്കേഷൻ ദുബൈയിൽ നടന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് കോര്പറേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരത്തോടെ ദുബൈ ആസ്ഥാനമായി പ്രവർത്തനമാരംഭിക്കുന്ന, എൽ.ടി.എസ് മിഡിൽ ഈസ്റ്റ് ന്റെ ലോഞ്ചിങ് കർമ്മവും അദ്ദേഹം നിർവ്വഹിച്ചു.

ലിവ് ടു സ്‌മൈൽ ഡയറക്ടർമാരായ ഇർഫാദ് മായിപ്പാടി, അഹമദ് ഷെറിൻ, അബ്ദുറഹ്മാൻ എരോൽ തുടങ്ങിയവർ സംബന്ധിച്ചു. പഠനം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവർക്കും വ്യത്യസ്ത കാരണങ്ങളാൽ പഠനം തുടരാനാവാത്തവർക്കും, വിദേശത്തു ജോലി ചെയ്യുന്നതോടൊപ്പം നാഷണൽ ഓപ്പൺ സ്കൂളിന്റെ പത്താം ക്‌ളാസ്, പ്ലസ് ടു തുടങ്ങിയ കോഴ്‌സുകൾക്കും, ഇഗ്നോ തുടങ്ങിയ നിരവധി സർവ്വകലാശാലകളുടെ ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും വിദേശത്തിരുന്നു തന്നെ ഓൺലൈൻ സംവിധാനത്തിലൂടെ പഠനം നടത്തി പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങളാണ് ലിവ് ടു സ്‌മൈൽ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *