Your Image Description Your Image Description
Your Image Alt Text

 

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിൻറെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിൻറെ സാന്നിധ്യമുണ്ട്. ഇപ്പോൾ പൊയൻറ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്തയുടെ പ്രകടനത്തിൽ ഷാരൂഖിൻറെ ഈ പ്രോത്സാഹനത്തിനും പങ്കുണ്ടെന്ന് പറയാം. അതേ സമയം എന്തുകൊണ്ടാണ് 2024 ഐപിഎൽ സീസണിൽ എല്ലാ മത്സരത്തിലും താൻ കെകെആറിനെ പ്രോത്സാഹിപ്പിക്കാൻ എത്തുന്നത് എന്ന് വെളിപ്പെടുത്തുകയാണ് കിംഗ് ഖാൻ.

സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇത് പറയുന്നത്. കഴിഞ്ഞ സീസണിൽ കെകെആറിൻറെ ഒരു മത്സരത്തിലും ഷാരൂഖ് എത്തിയിരുന്നില്ല. കഴിഞ്ഞ വർഷം മൂന്ന് ചിത്രങ്ങളിലാണ് വളരെ തിരക്കിലായിരുന്നു ഷാരൂഖ്.

എന്നാൽ മൂന്ന് ചിത്രങ്ങൾക്ക് അപ്പുറം താൻ വലിയൊരു വിശ്രമം എടുത്തിരിക്കുകയാണ് എന്നാണ് ഷാരൂഖ് പറയുന്നത്. അത് ഐപിഎൽ സീസൺ ടൈം അയതിനാൽ ടീമിനൊപ്പം തുടരാൻ സാധിക്കുന്നുവെന്നും ഷാരൂഖ് അഭിമുഖത്തിൽ പറഞ്ഞു.

“എനിക്ക് വിശ്രമം എടുക്കണമെന്ന് തോന്നി. ശാരീരിക ബുദ്ധിമുട്ടുള്ള മൂന്ന് സിനിമകളാണ് കഴിഞ്ഞവർഷം ഞാൻ ചെയ്തത്. എൻറെ ടീമിനോട് ഞാൻ അവരുടെ എല്ലാ മത്സരങ്ങൾക്ക് വരുമെന്ന് നേരത്തെ വാക്കും നൽകിയിരുന്നു. ഭാഗ്യവശാൽ, ആഗസ്റ്റ് അല്ലെങ്കിൽ ജൂൺ വരെ എനിക്ക് ഷൂട്ടിംഗ് ഇല്ല. അടുത്ത ചിത്രം ജൂണിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിനാൽ എല്ലാ മത്സരത്തിനും വരാൻ പറ്റിയതിൽ സന്തോഷമുണ്ട്” – ഷാരൂഖ് അഭിമുഖത്തിൽ പറ‍ഞ്ഞു.

കഴിഞ്ഞ വർഷം ബോളിവുഡ‍ിൽ വൻ ബോക്സോഫീസ് വിജയങ്ങളായ പഠാൻ, ജവാൻ, ഡങ്കി എന്നീ ചിത്രങ്ങളാണ് ഷാരൂഖിൻറെതായി റിലീസായത്. ഇതിൽ ജവാനും, പഠാനും ബോക്സോഫീസ് റെക്കോഡുകൾ തകർത്ത വിജയം ആയിരുന്നു. ഇതിന് പിന്നാലെ സൽമാൻ ഖാൻ അഭിനയിച്ച ടൈഗർ 3 ചിത്രത്തിൽ ഗസ്റ്റ് റോളിലും ഷാരൂഖ് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *