Your Image Description Your Image Description

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിർപൂരിലെ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഫെബ്രുവരി 29ന് കൂട്ടബലാത്സംഗത്തിനിരയായ 45കാരന്റെ മകളും ബന്ധുവും ആത്മഹത്യ ചെയ്തിരുന്നു. കാൺപൂരിലെ ഗതംപൂരിലായിരുന്നു ഇവർ കൂട്ടബലാത്സംഗത്തിനിരയായത്. ഇതിന് പിന്നാലെയാണ് ഇവരുടെ പിതാവും ജീവനൊടുക്കിയിരിക്കുന്നത്.

കാൺപൂരിലെ ഘതംപൂർ പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് കസിൻ സഹോദരിമാർ പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ സഹോദരിമാർ ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടികളിലൊരാളുടെ പിതാവും ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്ത വിവരം യു.പി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് ഹാമിർപൂർ പൊലീസ് സൂപ്രണ്ട് ദീക്ഷ ശർമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുടുംബം പരാതി നൽകിയാൽ തുടർനടപടികളുണ്ടാവും.

ഇവർ ജോലി ചെയ്യുന്ന വീട്ടിലെ ഉടമസ്ഥന്റെ നേതൃത്വത്തിലാണ് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.നേരത്തെ പീഡന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ, പരാതി പിൻവലിക്കാൻ ഇഷ്ടിക ചൂള നടത്തിപ്പുകാരൻ കുടുംബത്തെ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്. ഇതിൽ മനംനൊന്താണ് പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *