Your Image Description Your Image Description
Your Image Alt Text

കൊച്ചി: ടാറ്റ ഐ.പി.എല്ലിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ നേതൃത്വത്തില്‍ കേരളത്തിന്‍റെ ഹീറോയും രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ പങ്കെടുപ്പിച്ച് കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നടത്തിയ ‘സ്റ്റാര്‍ അല്ല ഫാര്‍’ പരിപാടി കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ ഐ.പി.എല്‍. ആഘോഷത്തിന് തിരി തെളിച്ചു. സ്റ്റാര്‍ അല്ല ഫാർ പരിപാടിയിലൂടെ സഞ്ജു സാംസണ്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥികളുമായും ക്രിക്കറ്റ് ആരാധകരുമായും ആശയവിനിമയം നടത്തി. സഞ്ജുവിനൊപ്പം എസ്. ശ്രീശാന്തും ടിനു യോഹന്നാനും പരിപാടിയിൽ പങ്കെടുത്തു.

 

ക്രിക്കറ്റ് ആരാധാകര്‍ക്ക് പണം കൊടുത്ത് വാങ്ങാവുന്നതിനും അപ്പുറമുള്ള ഒരു അനുഭവം ഒരുക്കാനാണ് സ്റ്റാര്‍ അല്ല ഫാര്‍ പരിപാടിയിലൂടെ സ്റ്റാര്‍ സ്പോര്‍ട്സ് ലക്ഷ്യമിടുന്നത്. ഐ.പി.എല്‍ 2024 ൽ ഉടനീളം പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെ അടുത്ത്കാണാനും സംവദിക്കാനുമുള്ള അമൂല്യമായ അവസരമാണ് കാണികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.

 

ഐ.പി.എല്‍. ആരാധകരുടെ അസംഖ്യം ഭാവങ്ങളും ആഘോഷങ്ങളും വരച്ചുകാട്ടുന്ന ‘അജബ് രംഗ് ദിഖേഗ’ എന്ന കാമ്പയിനും സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കി. യഥാര്‍ത്ഥ ജീവിതങ്ങള്‍, സോഷ്യല്‍ മീഡിയയിലെ നിമിഷങ്ങള്‍, വികാരാധീനമായ ആരാധന തുടങ്ങിയവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഈ കാമ്പയിന്‍ ഒരുമയുടെ സത്തയും യഥാര്‍ത്ഥ വികാരങ്ങളുമാണ് പകര്‍ത്തുന്നത്. ആരാധകരുടെ ഐക്യത്തിന്‍റേയും ഒരുമയുടേയും മനോഹര നിമിഷങ്ങള്‍ കാഴ്ചവെക്കുന്നതിലൂടെ ‘അജബ് രംഗ് ദിഖേഗ’ വ്യത്യസ്ത ആരാധക സംഘങ്ങളെയാണ് ചിത്രീകരിക്കുന്നത്. അരാധാകര്‍ കൂട്ടമായെത്തി പ്രിയപ്പെട്ട താരത്തിനായി കയ്യടിക്കുമ്പോള്‍ ടാറ്റ ഐ.പി.എല്‍ 2024 ന്ന് സമ്പന്നമായ ഒരു പുതിയ അനുഭൂതി തന്നെയാണ് ഇത് സമ്മാനിക്കുന്നത്.

 

ടാറ്റ ഐ.പി.എല്‍. 2024 ലെ ആവേശകരമായ മത്സരങ്ങള്‍ മാര്‍ച്ച് 22 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ തത്സമയം കാണാം.

Leave a Reply

Your email address will not be published. Required fields are marked *