Your Image Description Your Image Description

കൊൽക്കത്ത: തൃണമുൽ കോൺഗ്രസ് നേതാവും സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുമായ ഷാജഹാൻ ഷെയ്ഖിനെ ഒടുവിൽ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറാനായി കല്‍ക്കട്ട ഹൈക്കോടതി രണ്ടാമതും നല്‍കിയ സമയം അവസാനിച്ചതോടെ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ബംഗാള്‍ പോലീസിന്റെ ആസ്ഥാനത്തെത്തി. എന്നാല്‍ സുപ്രീം കോടതിയുടെ തീരുമാനം വരട്ടേയെന്ന നിലപാടില്‍ നിന്ന് ഒരിഞ്ച് പോലും മാറാതെ തുടരുകയാണ് ബംഗാള്‍ സര്‍ക്കാര്‍.

സംസ്ഥാന സി.ഐ.ഡി വിഭാഗവുമായുള്ള പോരിന് ശേഷമാണ് സി.ബി.ഐക്ക് ഷെയ്ഖിനെ ബുധനാഴ്ച വൈകീട്ട് 6.45ന് വിട്ടുകൊടുത്തത്. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് ശരി​വെച്ച കൽക്കത്ത ഹൈകോടതി, ​ഷെയ്ഖിനെ സി.ബി.ഐക്ക് സി.ഐ.ഡി വിഭാഗം കൈമാറാണമെന്ന് ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. സി.ഐ.ഡി ആസ്ഥാനമായ ഭവാനി ഭവന് മുന്നിൽ രണ്ട് മണിക്കൂർ കാത്തുനി​ന്നെങ്കിലും സി.ബി.ഐക്ക് ഷെയ്ഖിനെ ​കൈമാറിയിരുന്നില്ല.

തുടര്‍ന്ന് ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സി.ഐ.ഡി) ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ഷാജഹാനെ ബുധനാഴ്ച വൈകീട്ട് 04:15-നകം സി.ബി.ഐക്ക് കൈമാറണമെന്നും ജസ്റ്റിസ് ഹരീഷ് ടണ്ഡന്‍, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ ഇതും പോലീസ് അവഗണിക്കുകയായിരുന്നു.ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മമത സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപ്പീലില്‍ വിധി വന്ന ശേഷം ഷെയ്ഖ് ഷാജഹാനെ കൈമാറുന്ന കാര്യം പരിഗണിക്കാം എന്നാണ് പോലീസിന്റെ നിലപാട്.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണു ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നാണു ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഷാജഹാനെ പിന്നീട് പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *