Your Image Description Your Image Description

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ ശക്തമായി വിമർശിച്ച സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ ഒടുവിൽ പാർട്ടി നേതൃത്വത്തിന് വഴങ്ങി.

ബുധനാഴ്ച രാവിലെ സി.ബി.ഐ. അന്വേഷണം വേണമെന്ന നിലപാട് എടുത്തിരുന്ന
അദ്ദേഹം വൈകീട്ട് നിലപാട് മാറ്റി. സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് മാറ്റി പറഞ്ഞു.

പോലീസ് അന്വേഷണത്തിൽ സംശയം ഉന്നയിക്കുന്ന കുടുംബത്തെ കുറ്റപ്പെടുത്താൻ ആകില്ലെന്നും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അനുകൂല നിലപാട് സർക്കാർ എടുക്കുമെന്ന് പ്രതീഷിക്കുന്നുവെന്നാണ് മലയാലപ്പുഴ മോഹനന്റെ രാവിലത്തെ പ്രതികരണം.

എന്നാൽ ഉച്ചയ്ക്കുശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സി.ബി.ഐ. അന്വേഷണമെന്ന ആവശ്യത്തോട് യോജിക്കാത്ത നിലപാട് എടുത്തത്. ഇതേ തുടർന്ന് മോഹനൻ സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *