Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരത്തു ബി ജെ പി കൊണ്ട് വന്നു നിർത്തിയ കേന്ദ്ര സഹ മന്ത്രി രാജീവ് ചന്ദ്ര ശേഖറിന്റെ കാര്യത്തിൽ ബി ജെ പി ക്കു പോലും അത്ര കാര്യങ്ങൾ തിരിഞ്ഞു കിട്ടിയിട്ടില്ല ഇതുവരെ. കേന്ദ്രത്തിൽ ഐടി എന്ന സുപ്രധാന വകുപ്പിന്റെ സഹ മന്ത്രിയാണ്. ചാനൽ മേധാവിയാണ് അതിലുപരി ബിസിനെസ്സുകാരനാണ്. പക്ഷെ തിരുവനന്തപുറത്തു അതൊന്നും വിലപോകില്ലെന്നു ബി ജെ പികാർക്കു കൃത്യമായി അറിയാം. . കാരണം സ്ഥാനാർഥി ആരോടെങ്കിലും ഒന്ന് മനസ് തുറന്നു സംസാരിക്കാൻ തന്നെ ദിവസങ്ങളെടുക്കും. . എന്നിട്ടു വേണമല്ലോ വോട്ടര്മാരുമായി സംവദിക്കാൻ.

തിരുവനന്തപുരത്ത് “ഇനി കാര്യം നടക്കും എന്ന മുദ്രാവാക്യം വിളിച്ച എത്തിയ രാജീവ് ചന്ദ്രശേഖറിന് ഇവിടെയാണ് കിട്ടിയ എട്ടിന്റെ പണി. ദി ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം
വളരെ വ്യക്തമായി ബി ജെ പി നേതൃത്വത്തിന്റെ ആശങ്കകൾ വിവരിച്ചിരിക്കുന്നു. രാജീവിന് മൂന്നാം സ്ഥാനമെങ്കിലും കിട്ടിയാൽ നല്ലതെന്ന തരത്തിൽ വന്ന വാർത്തയിൽ വസ്തുതകൾ ഇല്ലാതില്ല. തിരുവനന്തപുരത്തു ബി ജെ പി ക്കു ചേർന്ന സ്ഥാനാർത്ഥിയാണ് രാജീവ് ഏന് ഇന്ത്യൻ എക്സ്പ്രസ്സ് വളരെവ വ്യക്തമായി ചൂണ്ടികാട്ടുന്നു. സ്ഥാനാർത്ഥിയും, പാർട്ടി നേതൃത്വവും തമ്മിലുള്ള അന്തരം ഓരോ ഡോവസവും കൂടി കൂടി വരികയാണ്. രാജീവിന്റെ പ്രതിച്ഛായ ഒരു ലോക്സഭാ സ്ഥാനാർഥിക്കു പറ്റിയ തലത്തിലേക്ക് ഉയർന്നിട്ടില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ലോക്സഭാ തിരെഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ നേടിയെടുത്ത രണ്ടാം സ്ഥാനം അത് ഇത്തവണ പ്രതീക്ഷിക്കരുത് ഏന് ഇപ്പോൾ തന്നെ ബി ജെ പി അണികൾ പറഞ്ഞു സമാധാനിക്കുന്നുണ്ട്.

2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കുമ്മനം രാജശേഖരൻ 31.3 ശതമാനം വോട്ട് നേടിയിരുന്നു, സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ബിജെപി നേടിയതിൽ ഏറ്റവും ഉയർന്ന വോട്ട്.. അത് ഇത്തവണയും ചരിത്രമായി തന്നെ തുടരും ബി ജെ പി സ്ഥാനാർത്ഥിയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ

ഇത് ലോക്സഭാ തിരഞ്ഞെടുപ്പാണ്. മണ്ഡലത്തിന്റെ അതിരുകൾ, മുക്കും മൂലയു ഒക്കെ ആദ്യം മുതലേ പഠിപ്പിച്ചു തുടങ്ങണം. പിന്നെ വോട്ടർമാർ പറയുന്നത് പോലെ തിരുവനന്തപുരത്തിന്റെ പൾസ് അറിയണം. അങ്ങനെ ആ പൾസ്‌ മനസിലാക്കിയിട്ടാണ് പന്ന്യൻ രവീന്ദ്രൻ ഇവിടെ ജയിച്ചു കയറിയത് . അക്ഷരാർത്ഥത്തിൽ രാജീവൊരു കെട്ടിയിറക്കിയ സ്ഥാനാർഥി തന്നെ എന്നതിന് മറ്റൊരു ഉദാഹരണം ചോണ്ടികാണിക്കാനില്ല.രാജീവിന് കേരളവുമായുള്ള ബന്ധം കൊച്ചിയിലെ സ്ഫോടന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒന്നുകൊമ്പു കോർത്തതും, മത സ്പർദ്ധ തകർക്കാൻ ശ്രമിച്ചെന്ന കേസിൽ കൊച്ചി പോലീസ് കേസെടുത്ത്അംണ്. നിങ്ങളോർത്തു നോക്കൂ. എന്താ ബി ജെ പി പറഞ്ഞത്. തിരുവനന്തപുരത്തു ഒരു സർപ്രൈസിങ് സ്ഥാനാർഥി വരും , ജയിക്കാൻ തക്ക പടക്കോപ്പുകളുമായിട്ടാകും വരിക. എന്നിട്ടു പ്രഖ്യാപിച്ചതോ തിരുവനന്തപുരത്തുകാർക്കു അന്യനായ ഒരു സർപ്രൈസിങ് സ്ഥാനാർത്ഥിയെ

അടുത്ത കാലത്ത് കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടികളിലൊന്നിലും രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യമ പേരിനു പോലുമുണ്ടായിരുന്നില്ല. ചന്ദ്രശേഖറിൻ്റെ ടിക്കറ്റ് എടുത്തു തിരുവനന്തപുരത്തേക്ക് അയക്കുന്നതിൽ കേന്ദ്ര ബി ജെ പി യുടെ കാലതാമസം ഒരിടത്തു നിൽക്കുന്നു. – സംസ്ഥാന, തലസ്ഥാന ബി.ജെ.പി ഘടകത്തിൻ്റെ ലിസ്റ്റിൽ പെടാത്ത രാജീവിന് അവരുടെ പിന്തുണയില്ലാത്തത് അദ്ദേഹത്തിൻ്റെ സാധ്യതകളെ ദുർബലപ്പെടുത്തുമെന്ന് പറയുന്നത് ഇപ്പോൾ മറ്റാരുമല്ല പേര് വെളിപ്പെടുത്താത്ത ബി ജെ പി നേതാക്കൾ തന്നെ.

കളമശ്ശേരി സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനകൾ വർഗീയ ധ്രുവീകരണം തന്നെ എന്ന് ഇടതു-കോൺഗ്രസ് നേതാക്കൾ ആരോപിച്ചത്തോടെ ചന്ദ്രശേഖറിൻ്റെ പ്രതിച്ഛായയും തകർന്നു.. അത് ഇനി തിരികെ കൊണ്ട് വരൻ നോക്കിയാലും തിരുവനന്തപുരം അത് കേൾക്കാൻ തയാറാകണം. കേരളത്തിൽ ഇതുവരെ ഒരു ലോക്‌സഭാ സീറ്റും ബിജെപിക്ക് നേടാനായിട്ടില്ല. 2016ൽ ഒ രാജഗോപാൽ വിജയിച്ച തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്ന് മാത്രമാണ് പാർട്ടി നിയമസഭയിലേക്ക് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *