Your Image Description Your Image Description

കണ്ണൂർ: താളിക്കാവിൽ 207.84 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ്(28), മുഹമ്മദ് ആസാദ്(27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെസി, അബ്ദുൾ നാസർ ആർപി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ ടികെ, ഗണേഷ് ബാബു പിവി ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും ഉണ്ടായിരുന്നു.

അതേസമയം, കോഴിക്കോട് 100 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് വടകര എൻഡിപിഎസ് കോടതി 10 വർഷം കഠിനതടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 ജൂലൈ രണ്ടിനാണ് കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ദേവദാസനും സംഘവും ചേർന്ന് ചക്കുംകടവ് സ്വദേശി റജീസ് വി പി എന്ന പ്രതിയെ എംഡിഎംഎയുമായി പിടികൂടിയത്. കോഴിക്കോട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആയിരുന്ന സുഗുണൻ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഇവി ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

 

Leave a Reply

Your email address will not be published. Required fields are marked *