Your Image Description Your Image Description

മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ശിവരാത്രി വ്രതം അവസാനിപ്പിക്കുന്നതിനായി പല രീതികൾ പിന്തുടരുന്നുണ്ട്. ദീക്ഷാ- ജപങ്ങൾ ഉള്ളവർ അവരവരുടെ ഗുരുനാഥന്റെ സമ്പ്രദായത്തെ പിന്തുടരണം. അല്ലാത്തവർക്കായി സാധാരണ പ്രചാരത്തിലുള്ള ഒരു രീതിയാണ് ഇവിടെ കുറിക്കുന്നത്.

ശിവരാത്രി ദിനം, രാവിലെ സ്‌നാനത്തിന് ശേഷം തുടങ്ങുന്ന വ്രതം അവസാനിക്കുന്നത് അടുത്ത ദിവസം പ്രഭാതത്തിലാണ്. പിറ്റേ ദിവസം സ്‌നാനം ചെയ്തതിന് ശേഷം ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന തീർത്ഥമോ തുളസിയില ഇട്ട ജലമോ സേവിക്കണം. ഉപവാസാന്ത്യം ചെയ്യുന്ന ഈ കർമ്മം “പാരണ” എന്നറിയപ്പെടുന്നു. അൽപ്പം മലര് കഴിക്കുന്നതും നല്ലതാണ്. ഭക്ഷണപാനീയങ്ങൾ കൂടാതെ അനുഷ്ഠിച്ച വ്രതം അവസാനിക്കുമ്പോൾ പാനീയമായ തീർത്ഥവും ഭക്ഷണമായി മലരും ഉൾപ്പെടുത്താം. വ്രതം നോക്കിയപ്പോൾ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ശിവഭഗവാനോട് അപേക്ഷിക്കുകയും വേണം.

മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നായ ശിവരാത്രി വ്രതം ‘മഹാവ്രതം’ എന്നറിയപ്പെടുന്നു. ശിവരാത്രി വ്രതം വർഷത്തിലൊരിക്കൽ മാത്രമാണുള്ളത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്‌ക്കും ദീർഘായുസ്സുണ്ടാവാൻ ഉത്തമമാണ്. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമവും.

Leave a Reply

Your email address will not be published. Required fields are marked *