Your Image Description Your Image Description
Your Image Alt Text

ദോഹ: മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു.  അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കണ്ണൂർ ചുഴലി സ്വദേശിയായ മുഹമ്മദ് ഷദാൻ (10) ആണ് മരിച്ചത്.   എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമാണ്   മുഹമ്മദ് ഷദാൻ .  സിദ്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ആണ്  മരിച്ചത്.

അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷദാൻ. പിതാവ്: ഷാജഹാൻ, മാതാവ്: ഹഫ്സീന. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ), ഷിയാൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്ക് കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *